ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
നൂൽപ്പുഴ: പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ഐക്യദാർഢ്യ പക്ഷാചരണത്തോട് അനുബന്ധിച്ച് വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ വയനാട്ടിലെ വിവിധ ഊരുകളിലെ കാട്ടുനായ്ക്ക വിഭാഗത്തിൽപ്പെട്ട ഗോത്ര വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. കല്ലൂർ രാജീവ് ഗാന്ധി മോഡൽ ട്രൈബൽ റെസിഡൻഷ്യൽ സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കൗൺസിലർ അഭിന സ്വാഗതം പറഞ്ഞു. ഡോ. അരുൺ ബേബി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അവകാശങ്ങൾ, സാമൂഹിക സുരക്ഷ, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ലഹരിവിരുദ്ധ ജീവിതം, ഉപജീവന മാർഗ്ഗങ്ങൾ തുടങ്ങിയവയെക്കുറിച്ച് ക്ലാസുകൾ നയിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അമീന ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സൂചന, ട്രൈബൽ യൂണിറ്റ് അംഗം അരുൺ ജോസ് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കുട്ടികൾക്കായുള്ള പ്രത്യേക സിദ്ധ മെഡിക്കൽ ക്യാമ്പും ഇതോടൊപ്പം സംഘടിപ്പിച്ചു.




Leave a Reply