സ്വച്ഛതാ ഹി സേവ: ശുചിത്വ റാലി-മെഗാ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിച്ചു
കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ നഗരസഭയുടെ നേതൃത്വത്തില്‍ സ്വച്ഛതാ ഹി സേവ 2026, നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ഭാഗമായി വിപുലമായ ശുചിത്വ സന്ദേശ റാലിയും മെഗാ ക്ലീനിങ് ഡ്രൈവും സംഘടിപ്പിച്ചു. ശുചിത്വ സന്ദേശ റാലി- മെഗാ ക്ലീനിങ് ഡ്രൈവ് നഗരസഭ അധ്യക്ഷന്‍ പി വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ പരിസരത്ത് നിന്നും ആരംഭിച്ച റാലി കല്‍പ്പറ്റ ട്രാഫിക് ജങ്ഷനില്‍ സമാപിച്ചു. ക്യാമ്പയിന്റെ ഭാഗമായി ബൈപ്പാസ് റോഡ് കേന്ദ്രീകരിച്ച് ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടന്നു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മുഹമ്മദ് റാഫില്‍, നഗരസഭാ സ്വച്ഛ് അംബാസിഡറും സിനിമാ താരവുമായ അബു സലീം, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാര്‍, കൗണ്‍സിലര്‍മാര്‍, നഗരസഭാ ജീവനക്കാര്‍, എസ്.കെ.എം.ജെ.സ്‌കൂള്‍ എന്‍.സി.സി. കേഡറ്റുകള്‍, ഫാത്തിമ മാതാ കോളേജ് വിദ്യാര്‍ത്ഥികള്‍, ഹരിതകര്‍മ്മ സേനാംഗങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ ശുചിത്വ യജ്ഞത്തില്‍ പങ്കാളികളായി.




Leave a Reply