നിസാർ വയനാട് മെഗാഷോ 2026: പോസ്റ്റർ പ്രകാശനം ചെയ്തു
കൽപ്പറ്റ: അകാലത്തിൽ വേർപിരിഞ്ഞ പ്രിയ ഗായകൻ നിസാർ വയനാടിന്റെ സ്മരണാർത്ഥം സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്ന് സംഘടിപ്പിക്കുന്ന ‘നിസാർ വയനാട് മെഗാഷോ 2026’-ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കൃഷി മന്ത്രി ടി. സിദ്ദിഖ് ആണ് പോസ്റ്റർ പ്രകാശനം നിർവ്വഹിച്ചത്. 2026 നവംബർ 20-ന് കൽപ്പറ്റ എസ് കെ എം ജെ ഹൈസ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറുന്ന മെഗാഷോയിൽ സിനിമ-സാംസ്കാരിക രംഗത്തെ പ്രമുഖ താരങ്ങളും പ്രശസ്ത കലാകാരന്മാരും അണിനിരക്കും. പരിപാടിയിലേക്കുള്ള പ്രവേശനം പാസ് മുഖേന ക്രമീകരിച്ചിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.




Leave a Reply