October 7, 2026

ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ്: 45 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം

0
IMG-20261007-WA0169
By ന്യൂസ് വയനാട് ബ്യൂറോ

മേപ്പാടി: പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് ആരോഗ്യവിദ്യാഭ്യാസ രംഗത്ത് മികച്ച അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ആസ്റ്റർ ഡി എം ഹെൽത്ത് കെയറിന്റെയും ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിന്റെയും ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ നൽകി വരുന്ന ഡോ.മൂപ്പൻസ് ലെഗസി സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.

കേരളാ മെഡിക്കൽ എൻ‌ട്രൻസ് പരീക്ഷയിൽ 2000 ത്തിൽ താഴെ റാങ്കുകളുള്ള 5 എംബിബിഎസ് വിദ്യാർത്ഥികൾക്കും, പഠനത്തിൽ നിശ്ചിത യോഗ്യത ഉള്ളവരും എന്നാൽ സാമ്പത്തീക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുമായ 20 ബി.എസ്.സി നഴ്സിങ് വിദ്യാർത്ഥികൾക്കും 20 ബി.ഫാം വിദ്യാർത്ഥികൾക്കുമുള്ള ഈ വർഷത്തെ സ്കോളർഷിപ്പുകളാണ് ചെയർമാൻ ഡോ. ആസാദ്‌ മൂപ്പൻ വിതരണം ചെയ്തത്. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീസ് ഇളവോടെ സ്ഥാപനത്തിൽ തുടർ പഠനം നടത്താൻ കഴിയും. പഠനത്തിൽ മികവ് പുലർത്തുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരിമിതികൾ ഉന്നത വിദ്യാഭ്യാസത്തിന് തടസ്സമാകാതിരിക്കുക എന്ന ലക്ഷ്യത്തോടെയും ഭാവിയിലെ മികച്ച ആരോഗ്യപ്രവർത്തകരെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയുമാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. കഴിഞ്ഞ വർഷം 25 വിദ്യാർത്ഥികൾക്കായിരുന്നു സ്കോളർഷിപ്പുകൾ നൽകിയിരുന്നതെന്നും ഈ വർഷം അത് 45പേരിലേക്ക് എത്തിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു. ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. എലിസബത്ത് ജോസഫ്, ഫാർമസി കോളേജ് പ്രിൻസിപ്പാൾ പ്രൊ. ലാൽ പ്രശാന്ത് എം എൽ, നഴ്സിംഗ് കോളേജ് വൈസ് പ്രിൻസിപ്പാൾ പ്രൊ. രാമു ദേവി, സി ഒ ഒ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *