പ്രകൃതിയെ തൊട്ടറിഞ്ഞ് കുട്ടികൾ; ചുണ്ടേലിൽ പ്രകൃതി നടത്തം
ചുണ്ടേൽ: ഒക്ടോബർ 5 പ്രകൃതി ദിനത്തോടനുബന്ധിച്ച് ചുണ്ടേൽ ആർ.സി.എൽ.പി.സ്ക്കൂളിലെ നല്ലപാഠം, എക്കോ ക്ലബ്ബ് അംഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ പ്രകൃതി നടത്തം സംഘടിപ്പിച്ചു. പ്രകൃതിയുടെ സൗന്ദര്യവും പ്രാധാന്യവും നേരിട്ടറിയുന്നതിനും, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത കുട്ടികളിൽ വളർത്തുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
വിദ്യാർത്ഥികൾ പ്രകൃതിയിലൂടെ നടന്ന് വിവിധ സസ്യജാലങ്ങളെയും പ്രകൃതിദൃശ്യങ്ങളെയും പരിചയപ്പെടുകയും, പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങൾ പങ്കുവെക്കുകയും ചെയ്തു.
പ്രകൃതിയോടുള്ള സ്നേഹവും സംരക്ഷണബോധവും കുട്ടികളിൽ വളർത്തിയെടുക്കുന്നതിന് പരിപാടി സഹായകമായി. നല്ലപാഠം കോഡിനേറ്റർ ജൂലി ടീച്ചർ, എക്കോ ക്ലബ്ബ് കൺവീനർമാരായ, നീതു ടീച്ചർ, റിജിഷ ടീച്ചർ എന്നിവർ പരിപാടിക്ക് നേതൃത്വം നല്കി.




Leave a Reply