ജോഷ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി
കൽപ്പറ്റ: ടിബി മുക്ത ഭാരത് അഭിയാൻ പദ്ധതിയുടെ ഭാഗമായി ദേശീയതലത്തിൽ രൂപീകരിച്ച ജോഷ് ക്യാമ്പയിനിൻ്റെ ജില്ലാതല ഉദ്ഘാടനം സുൽത്താൻ ബത്തേരിയിൽ എം.എൽ.എ ഐ.സി. ബാലകൃഷ്ണൻ നിർവ്വഹിച്ചു. ജനപ്രതിനിധികളെയും യുവജനങ്ങളെയും സംയോജിപ്പിച്ചുകൊണ്ട് താഴെത്തട്ടിൽ ക്ഷയരോഗ നിവാരണത്തിനുള്ള ആരോഗ്യ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് ജോഷ്. ക്യാമ്പയിൻ പോസ്റ്റർ, ടീമുകൾക്കുള്ള പ്രവർത്തന ബാഗ് എന്നിവയുടെ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.എം. മൊയ്തീൻ ഷാ വിതരണം ചെയ്തു. ക്ഷയരോഗം ശാസ്ത്രീയമായി ചികിത്സിച്ച് പൂർണ്ണമായി ഭേദമായ ടിബി വിജയേതാക്കളെ ആദരിച്ചു. ക്ഷയരോഗ ബാധിതരുടെ കുടുംബങ്ങൾക്കുള്ള പോഷകാഹാര കിറ്റിൻ്റെ വിതരണോദ്ഘാടനവും നടന്നു. അമ്പലവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ.സി. കൃഷ്ണകുമാർ ക്ഷയരോഗ നിവാരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ടിബി ഓഫീസർ ഡോ. പ്രിയ സേനൻ, എൻ.പി.എൻ.സി.ഡി നോഡൽ ഓഫീസർ ഡോ. പി.എസ്. സുഷമ, അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ സജിത് ചന്ദ്രൻ, ജനപ്രതിനിധികൾ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ, സാമൂഹ്യ-സന്നദ്ധപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.




Leave a Reply