October 9, 2026

മൂപ്പൈനാട്ടിൽ തെരുവുവിളക്കുകൾ പ്രവർത്തനരഹിതം: പുനഃസ്ഥാപിക്കൽ അടിയന്തരമായി പൂർത്തിയാക്കണമെന്ന് എസ്.ഡി.പി.ഐ

0
IMG-20261009-WA0074
By ന്യൂസ് വയനാട് ബ്യൂറോ

മൂപ്പൈനാട്: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ മാസങ്ങളായി തെരുവുവിളക്കുകൾ പ്രവർത്തനരഹിതമായി കിടക്കുന്നതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ മൂപ്പൈനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അയ്യൂബ് നെടുങ്കരണ ആവശ്യപ്പെട്ടു. പുതിയ ഭരണസമിതി നിലവിൽ വന്ന് ഒരു വർഷത്തോടടുക്കുമ്പോഴും പൊതുജനങ്ങൾ ഒത്തുചേരുന്ന റിപ്പൺ, പുതുക്കാട് തുടങ്ങിയ പ്രദേശങ്ങളിലെ ഹൈമാസ്റ്റ് ലൈറ്റുകൾ പോലും പ്രവർത്തനരഹിതമായി തുടരുകയാണ്. ജനങ്ങളുടെ സുരക്ഷയെയും രാത്രികാല യാത്രകളെയും ബാധിക്കുന്ന അടിസ്ഥാന വിഷയത്തിൽ വാർഡ് മെമ്പർമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ മൗനം പാലിക്കുന്നത് പ്രതിഷേധാർഹമാണെന്നും, തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പ്രവർത്തനക്ഷമമാക്കാൻ അറ്റകുറ്റപ്പണികൾ ത്വരിതപ്പെടുത്തണമെന്നും അധികൃതരുടെ ഉത്തരവാദിത്വമില്ലായ്മയ്ക്കെതിരെ പൊതുജനങ്ങൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *