കലാമണ്ഡലം ഡോ. റെസി ഷാജിദാസിനെ ആദരിച്ചു; ‘സ്‌പ്രെഡ് ദി ലൈറ്റ്’ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
പുൽപ്പള്ളി: ശാരദ ഐ കെയറിന്റെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് ‘സ്‌പ്രെഡ് ദി ലൈറ്റ്’ സൗജന്യ നേത്രപരിശോധന ക്യാമ്പും വയനാടിന്റെ പ്രിയ കലാകാരി കലാമണ്ഡലം ഡോ. റെസി ഷാജിദാസിനെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു. കലാമേഖലയ്ക്ക് നൽകിയ സമഗ്ര സംഭാവനകളെ മുൻനിർത്തിയാണ് ഡോ. റെസി ഷാജിദാസിന് ആദരം നൽകിയത്. ചടങ്ങിൽ ഡോ. ആദർശ്, ഡോ. പ്രിയങ്ക, ഹൃദയ എന്നിവരും ശാരദ ഐ കെയറിലെ മറ്റു സഹപ്രവർത്തകരും ആശംസകൾ നേർന്നു. നിരവധി ആളുകളാണ് സൗജന്യ നേത്രപരിശോധന ക്യാമ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത്.




Leave a Reply