മദീനത്തു സി.എം ദശവാർഷിക സമ്മേളനത്തിന് തുടക്കമായി
കൽപ്പറ്റ: മുട്ടിൽ പഞ്ചായത്തിലെ ചിലഞ്ഞിച്ചാൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദീനത്തു സി.എം ഇസ്‌ലാമിക് അക്കാദമിയുടെ പത്താം വാർഷിക സമ്മേളനത്തിന് ‘സി.എം വലിയുള്ളാഹി നഗറിൽ’ തുടക്കമായി. ഒക്ടോബർ 9, 10, 11 (വെള്ളി, ശനി, ഞായർ) തീയതികളിലാണ് സമ്മേളനം നടക്കുന്നത്. ഇന്ന് (വെള്ളി)ഉച്ചയ്ക്ക് രണ്ടിന് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷൻ സയ്യിദ് മുത്തുക്കോയ തങ്ങൾ പതാക ഉയർത്തിയതോടെ പരിപാടികൾക്ക് തുടക്കമായി. വൈകുന്നേരം നാലിന് നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, സി.പി.ഐ.എം ജില്ലാ സെക്രട്ടറി കെ. റഫീഖ്, ഡി.സി.സി പ്രസിഡന്റ് ഐസക്, മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ടി. മുഹമ്മദ്, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി, എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് റഷാദ് ബുഖാരി, ഷമീർ ബാഖവി എന്നിവർ സംസാരിക്കും. രാത്രി ഏഴിന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സമസ്ത ജില്ലാ പ്രസിഡന്റ് ശൈഖുനാ ഹസ്സൻ ഉസ്താദ് ഉദ്ഘാടനം ചെയ്യും. തുടർന്ന് റഊഫ് അസ്ഹരി ആക്കോടും സംഘവും അവതരിപ്പിക്കുന്ന ബുർദ ആസ്വാദനവും ഇശൽ വിരുന്നും അരങ്ങേറും.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഒക്ടോബർ 10 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് വയനാട് ജില്ലാ ഖത്തീബ് ഇമാം മിഹ്റാബ് സമ്മേളനം നടക്കും. എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വൈകിട്ട് നടക്കുന്ന തസ്കിയ സമ്മേളനത്തിൽ കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി പ്രഭാഷണം നടത്തും.
സമാപന ദിവസമായ ഒക്ടോബർ 11 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന് അലുംനി മീറ്റും വൈകുന്നേരം നാലിന് പ്രാസ്ഥാനിക സമ്മേളനവും നടക്കും. താത്തൂർ ഇബ്രാഹിം സഖാഫി മുഖ്യാതിഥിയാകും. തുടർന്ന് നടക്കുന്ന സമാപന സമ്മേളനത്തിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കെ.ഒ. അഹമ്മദ് കുട്ടി ബാഖവി അധ്യക്ഷത വഹിക്കും. അഡ്വ. ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ, കെ.സി. അബൂബക്കർ ഹസ്രത്ത്, കെ.കെ. മുഹമ്മദലി ഫൈസി, കെ.എസ്. മുഹമ്മദ് സഖാഫി, പോക്കർ മുസ്ലിയാർ, മുഹമ്മദ് ബാഖവി എരുമക്കൊല്ലി തുടങ്ങിയ പ്രമുഖർ സംബന്ധിക്കും. കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കുള്ള ശഹാദത്ത് ദാനവും ചടങ്ങിൽ വെച്ച് നടക്കും. തുടർന്ന് മുത്തനൂർ അഹ്ദൽ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ദിക്ർ ദുആ മജ്‌ലിസോടെ ദശവാർഷിക സമ്മേളനത്തിന് സമാപനമാകും. ചടങ്ങിൽ യു.പി. അനസ് സഖാഫി സ്വാഗതവും പി. അബൂബക്കർ നന്ദിയും പറയും.




Leave a Reply