October 11, 2026

അമ്പലവയലിൽ ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു

0
IMG-20261011-WA0053
By ന്യൂസ് വയനാട് ബ്യൂറോ

അമ്പലവയൽ: വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ അമ്പലവയൽ പ്രീ മെട്രിക് ട്രൈബൽ ഹോസ്റ്റലിൽ വച്ച് വിവിധ ഊരുകളിലെ ഗോത്രവർഗ്ഗ കുട്ടികൾക്കായി ലോക മാനസികാരോഗ്യ ദിനാചരണം സംഘടിപ്പിച്ചു. ചടങ്ങിൽ  സവിത സ്വാഗതപ്രസംഗം നടത്തി. ചൈൽഡ് കൗൺസിലർ  ഹർഷ ആശംസകൾ അറിയിച്ചു.

 

തുടർന്ന് ഡോ. അരുൺ ബേബി ‘കുട്ടികളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസെടുത്തു. കുട്ടികളിൽ മാനസികാരോഗ്യം എങ്ങനെ വർദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ഫാമിലി കൗൺസിലർ  ഗോഡ്സൻ വാലയിൽ ക്ലാസെടുക്കുകയും പപ്പെറ്റ് ഷോയിലൂടെ അത് അവതരിപ്പിക്കുകയും ചെയ്തു. ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾക്കായി വിവിധ മാനസികോല്ലാസ പരിപാടികളും സംഘടിപ്പിച്ചു. ചടങ്ങിനൊടുവിൽ കുട്ടികളുടെ പ്രതിനിധി ബേബി വിഭിഷ നന്ദി അർപ്പിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *