October 11, 2026

വയനാട് ജില്ലാ ബാലജ്യോതി കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു

0
IMG-20261011-WA0074
By ന്യൂസ് വയനാട് ബ്യൂറോ

പനമരം: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ സി.എസ്.ആർ. പദ്ധതിയായ ബാലജ്യോതി പ്രോജക്ടിന്റെ ഭാഗമായി ഇസാഫ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വയനാട് ജില്ലാതല കലാ-കായിക മത്സരങ്ങൾ അരങ്ങേറി. കുട്ടികളുടെ സർഗ്ഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച മത്സരങ്ങളുടെ ഉദ്ഘാടനം പനമരത്ത് നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ബീന സജി നിർവ്വഹിച്ചു. ചടങ്ങിൽ പനമരം എ.എസ്.ഐ. സുബീഷ് മുഖ്യാതിഥിയായിരുന്നു. അത്‌ലറ്റിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ്, ഇസാഫ് മാർക്കറ്റിംഗ് & കമ്മ്യൂണിറ്റി എൻഗേജ്‌മെന്റ് ജില്ലാ കോർഡിനേറ്റർ ജിംഷ വി. എന്നിവർ സംസാരിച്ചു. വയനാട് ജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 184 വിദ്യാർത്ഥികളാണ് മത്സരങ്ങളിൽ മാറ്റുരച്ചത്.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *