October 11, 2026

ലോക മാനസികാരോഗ്യ ദിനം: ബോധവത്കരണ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

0
IMG-20261011-WA0068(1)
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: ഒക്ടോബർ 10 ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി (ഡി എൽ എസ് എ) വയനാടും ജി.എച്ച്.എസ്.എസ്. പടിഞ്ഞാറത്തറയിലെ എസ്.പി.സി. യൂണിറ്റും സംയുക്തമായി വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പടിഞ്ഞാറത്തറ ടൗണിൽ റാലിയും ഫ്ലാഷ് മോബും നടന്നു. പി.ടി.എ. പ്രസിഡന്റ് സണ്ണി കെ.ജെ. പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡി എൽ എസ് എ സെക്രട്ടറിയും സിവിൽ ജഡ്ജുമായ അനിത ആർ. മുഖ്യാതിഥിയായി പങ്കെടുത്തു. ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സൈക്കോളജിസ്റ്റുകളായ നീലാജ്ഞന, അർഷിത എന്നിവർ ക്ലാസുകൾ നയിച്ചു. സീനിയർ അസിസ്റ്റന്റ് ഗഫൂർ എൻ., സി.പി.ഒ. ശ്രീജേഷ് എം., സിവിൽ പോലീസ് ഓഫീസർമാരായ ലാൽ കൃഷ്ണ, നന്ദകുമാർ എന്നിവർ സംസാരിച്ചു. ഡി എൽ എസ് എ പ്രവർത്തക സിസിലി മാണി ചടങ്ങിന് നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *