മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് പാണ്ടിക്കടവിൽ മുസ്ലിം ലീഗ് പ്രതിഷേധ പ്രകടനം നടത്തി
പാണ്ടിക്കടവ്: മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്തു നടക്കുന്ന പ്രതിഷേധ സമരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം പാണ്ടിക്കടവ് മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ പാണ്ടിക്കടവിൽ നടന്നു. റസാഖ് ആയങ്കി, സമദ് പി. വി., മുസ്തഫ തയ്യുള്ളതിൽ, സുബൈർ എ. പി., ശിഹാബ് മലബാർ, ജമാൽ അണിയാപ്രവൻ, ഫൈസൽ കൊണിയൻമുക്ക്, മൊയ്തുട്ടി തോട്ടാൻ തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.




Leave a Reply