October 11, 2026

ബത്തേരി മാരിയമ്മൻ ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും ബൊമ്മക്കൊലു സമർപ്പണവും നടന്നു

0
IMG-20261011-WA0106
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ശ്രീ മാരിയമ്മൻ ക്ഷേത്ര സന്നിധിയിൽ കഴിഞ്ഞ മൂന്ന് വർഷമായി നടന്നു വരുന്നതും ഭക്തജനങ്ങൾക്ക് ഏറെ പുതുമ നിറഞ്ഞതും ഭക്തിസാന്ദ്രവും ആനന്ദകരവുമായ ബൊമ്മക്കൊലു ഒരുക്കലും, വിവിധ പൂജാദികർമ്മങ്ങളും കലാപരിപാടികളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നവരാത്രി ആഘോഷവും ബൊമ്മക്കൊലു സമർപ്പണവും ഭക്ത്യാദരവുകളോടെ സംഘടിപ്പിച്ചു. ചടങ്ങിന്റെ ദീപപ്രോജ്ജ്വലനം സത്യഭാമ ഭാസ്കരൻ നായർ നിർവ്വഹിച്ചു.

 

തുടർന്ന് അഡ്വ. ടി.ആർ. ബാലകൃഷ്ണൻ ബൊമ്മക്കൊലു ഒരുക്കലിന്റെ പ്രാധാന്യത്തെക്കുറിച്ചും മറ്റും ആമുഖ വിവരണം നൽകി. ശ്രീ മഹാഗണപതി ക്ഷേത്ര സമിതി പ്രസിഡണ്ട് കെ.ജി. ഗോപാലപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വിനായക ഹോസ്പിറ്റൽ എം.ഡി. ഡോ. ഡി. മധുസൂദനൻ ഉദ്ഘാടനം നിർവ്വഹിച്ചു. അനിൽ എസ്. നായർ, അഡ്വ. കെ.എ. അശോകൻ, രാധാദേവി, എം.കെ. മുരളീധരൻ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *