October 12, 2026

റവന്യൂ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്ക്കരിക്കണം: കെആർഡിഎസ്എ

0
IMG-20261011-WA0161(1)
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: റവന്യൂ വകുപ്പിലെ സ്റ്റാഫ് പാറ്റേൺ കാലോചിതമായി പരിഷ്ക്കരിക്കണമെന്നും ജനസംഖ്യാടിസ്ഥാനത്തിൽ താലൂക്കുകളും ജില്ലകളും രൂപീകരിക്കണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പഠന ക്യാമ്പ് ആവശ്യപ്പെട്ടു. പുത്തൂർവയൽ എം എസ് സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷനിൽ രണ്ട് ദിവസങ്ങളിലായി നടന്ന “ആരവം” സംസ്ഥാന റവന്യൂ പഠന ക്യാമ്പ് സമാപിച്ചു. സമാപന ദിവസത്തിന്റെ ഭാഗമായി പ്രതിനിധികൾ ചൂരൽമല പുനരധിവാസ ടൗൺഷിപ്പിലേക്ക് പ്രഭാത നടത്തം സംഘടിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കെആർഡിഎസ്എ വെബ്സൈറ്റ് ഉദ്ഘാടനം കെ പി ഗോപകുമാറും, “റവന്യൂ വകുപ്പും കെആർഡിഎസ്എയും ചരിത്ര വഴികളിലൂടെ” എന്ന വിഷയത്തിലുള്ള ക്ലാസ് സി ആർ ജോസ് പ്രകാശും നിർവഹിച്ചു. “നാളെയുടെ റവന്യൂ വകുപ്പ്, കാഴ്ചപ്പാടുകൾ, പ്രതീക്ഷകൾ” എന്ന വിഷയത്തിൽ ഓപ്പൺ ഹൗസ് കോൺക്ലേവും നടന്നു. ബി അശോക് മോഡറേറ്ററായ ചടങ്ങിൽ വി എച്ച് ബാലമുരളി സ്വാഗതവും എസ് പി സുമോദ് വിഷയാവതരണവും നടത്തി. സി എ അനീഷ്, ആർ സിന്ധു, ടി ഡി സുനിൽമോൻ, പ്രതീഷ് ബാബു എ, ലിതിൻ ജോസഫ് എന്നിവർ സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *