വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവൽ പ്രചരണാർത്ഥമുള്ള എൽ.ഇ.ഡി. ബോർഡ് സ്ക്രീനിംഗ് ഉദ്ഘാടനം ചെയ്തു
മാനന്തവാടി: വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (ഡബ്ല്യൂ എൽ എഫ്) പ്രചരണാർത്ഥമുള്ള പരസ്യങ്ങളുടെ എൽ.ഇ.ഡി. സ്ക്രീനിംഗ് മാനന്തവാടി മുൻസിപ്പൽ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ടൗണിലെ ഗാന്ധി പാർക്കിന് സമീപമുള്ള എൽ.ഇ.ഡി. സ്ക്രീനിൽ, വൈകുന്നേരം നാലുമണിക്ക് നടന്ന ചടങ്ങിൽ മുൻസിപ്പൽ ചെയർമാൻ റിമോട്ട് അമർത്തിയാണ് ഫെസ്റ്റിവലിന്റെ പരസ്യപ്രദർശനത്തിന് തുടക്കം കുറിച്ചത്. ചടങ്ങിൽ ഡബ്ല്യൂ എൽ എഫ് ഭാരവാഹികളായ സുധീർ പി.കെ, ഷാജൻ ജോസ്, വിനോദ് തോട്ടത്തിൽ, കൗൺസിലർ ശശിധരൻ, കെ വി വി ഇ എസ് ജില്ലാ സെക്രട്ടറി ഉസ്‌മാൻ വി, സന്തോഷ് സി. എം, ഷാൻ്റോലാൽ, പ്രദീഷ് കെ. ആർ തുടങ്ങിയവർ പങ്കെടുത്തു.




Leave a Reply