കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രകടനവും റോഡ് ഉപരോധവും നടത്തി
കാട്ടിക്കുളം: കേന്ദ്ര ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സമരത്തിന് നേരെ കേന്ദ്ര ഗവൺമെന്റ് നടത്തിയ നടപടികളിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ കാട്ടിക്കുളം ടൗണിൽ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് ജിതിൻ കെ.ആർ. പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് സെക്രട്ടറി ബബീഷ് വി.ബി., കാട്ടിക്കുളം മേഖലാ സെക്രട്ടറി നിതീഷ് ബാബു, പ്രസിഡണ്ട് ശരൺ കെ.എസ്., തിരുനെല്ലി മേഖലാ സെക്രട്ടറി നിതിൻ കെ.സി., ഹരീഷ്, എൽദോ, രഞ്ജിത്ത് പി.ആർ. എന്നിവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകി.




Leave a Reply