October 12, 2026

ജനാധിപത്യ സംരക്ഷണ സമരം: കെ.എസ്.എസ്.പി.യു ഐക്യദാർഢ്യ പ്രകടനവും ധർണ്ണയും നടത്തി

0
IMG-20261012-WA0152(1)
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ജനാധിപത്യ സംരക്ഷണത്തിനും വോട്ടവകാശ ലംഘനത്തിനുമെതിരെ രാജ്യതലസ്ഥാനത്ത് നടന്നുവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കെ.എസ്.എസ്.പി.യു മാനന്തവാടി ബ്ലോക്ക്, മുൻസിപ്പൽ ബ്ലോക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ടൗണിൽ പ്രകടനവും ധർണ്ണയും സംഘടിപ്പിച്ചു. ഓഫിസേഴ്സ് ക്ലബ്ബിൽ നിന്നാരംഭിച്ച പ്രകടനം ഗാന്ധി പാർക്കിൽ ധർണ്ണയോടെയാണ് അവസാനിച്ചത്.

ധർണ്ണയുടെ ഉദ്ഘാടനം യൂണിയൻ ജില്ലാ വൈസ് പ്രസിഡണ്ട് എം. കരുണാകരൻ മാസ്റ്റർ നിർവ്വഹിച്ചു. കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ.കെ. മോസസ്, മാനന്തവാടി ബ്ലോക്ക് പ്രസിഡണ്ട് വി. ശശിധരൻ, മുൻസിപ്പൽ പ്രസിഡണ്ട് പി.കെ. ലീലാഭായ്, ജില്ലാ കമ്മിറ്റി അംഗം കെ. ബാബു ഫിലിപ്പ്, കെ. സൈനബ, ഇ.എം. ശ്രീധരൻ മാസ്റ്റർ എന്നിവർ പ്രകടനത്തിനും ധർണ്ണയ്ക്കും നേതൃത്വം നൽകി. പരിപാടിയിൽ ഇബ്രാഹിം പള്ളിയാൽ സ്വാഗതവും കെ.സി. നാരായണൻ നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *