October 16, 2026

ആടിക്കൊല്ലി ദേവമാത സ്കൂളിൽ ഗോത്രവിഭാഗ കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

0
IMG-20261016-WA0063
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്‌പെഷ്യൽ എൻറിച്ച്‌മെന്റ് പ്രോഗ്രാമിന്റെ (എസ് ഇ പി) ഭാഗമായി പുൽപ്പള്ളി ആടിക്കൊല്ലി ദേവമാത എ.എൽ.പി സ്കൂളിൽ ഗോത്രവിഭാഗം കുട്ടികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. “ആരോഗ്യവും ഭക്ഷണശീലവും വ്യക്തിശുചിത്വവും” എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടത്തിയ ക്ലാസിന് പുൽപ്പള്ളി ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ അഭിലാഷ് എ.വി., അനുമോൾ ബാബു എന്നിവർ നേതൃത്വം നൽകി. നല്ല ഭക്ഷണശീലങ്ങളും വ്യക്തിശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അവർ കുട്ടികളോട് സംസാരിച്ചു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി മോൾ കെ.വി. സ്വാഗതവും എസ്.ഇ.പി. കോഓർഡിനേറ്റർ സിനി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *