ദേശീയ കരകൗശല അവാർഡ് വയനാട് സ്വദേശി കൃഷ്ണപ്രസാദിന്
കൽപ്പറ്റ: 2025-ലെ ദേശീയ കരകൗശല അവാർഡിന് വയനാട് സ്വദേശിയായ കൃഷ്ണപ്രസാദ് അർഹനായി. മുള മുഖ്യ അസംസ്കൃത വസ്തുവായി നിർമ്മിച്ച “വ്യാസ മെഡിറ്റേഷൻ ആന്റ് ഇന്നർ വേൾഡ് ഓഫ് തോട്ട്സ്” എന്ന ചിത്രശില്പത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. പൂതാടി ഗ്രാമപഞ്ചായത്തിലെ നെല്ലിക്കര വെസ്റ്റ് കൊട്ടിലിങ്ങൽ പറമ്പിൽ വീട്ടിൽ താമസിക്കുന്ന 40-കാരനായ കൃഷ്ണപ്രസാദ്, കഴിഞ്ഞ 15 വർഷമായി തൃക്കൈപ്പറ്റ ഭവം ആർട്ട് & ക്രാഫ്റ്റിലെ കലാകാരനാണ്. ഇതിനോടകം നിരവധി കേന്ദ്ര-സംസ്ഥാന മ്യൂസിയം ആർട്ട് പ്രോജക്ടുകൾ, സർക്കാർ-ഇതര എക്സിബിഷനുകൾ, ക്യാമ്പുകൾ, പരിശീലന പരിപാടികൾ എന്നിവയിൽ ഇദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മാളു കെ.പി. ആണ് അമ്മ. ഭാര്യ വിദ്യ എം.വി. പൂതാടി ഗവൺമെൻ്റ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഇതൾ കെ. മകളാണ്. 2026 ഡിസംബർ രണ്ടാം വാരം ഡൽഹിയിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്നും ഇദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങും.




Leave a Reply