October 18, 2026

പരിസ്ഥിതി സംരക്ഷണത്തിനും ജലസമൃദ്ധിക്കും മാലിന്യ സംസ്കരണം കൃത്യമായി നടപ്പാക്കണം: മന്ത്രി കെ.എം ഷാജി

0
IMG-20261017-WA0279
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനും  ജലസമൃദ്ധി ഉറപ്പാക്കാനും മാലിന്യ സംസ്കരണം ശാസ്‌ത്രീയമായി നടപ്പിലാക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി പറഞ്ഞു. കളക്ടറേറ്റ് ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇ- മാലിന്യ സംസ്കരണത്തിൽ വയനാട് സംസ്ഥാനത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

പ്രകൃതി ഭംഗി നിറഞ്ഞ വയനാട് പോലുള്ള ജില്ലകളിൽ മാലിന്യങ്ങൾ വലിയ ഭീഷണി ഉയർത്തുന്നുണ്ടെന്നും ഇതിന് ശാശ്വത പരിഹാരം കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്കരണത്തോടുള്ള ജനങ്ങളുടെ മനോഭാവത്തിലും സമീപനത്തിലും ഗുണപരമായ മാറ്റം ഉണ്ടാകണം. കുട്ടികൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തലങ്ങളിലും ശുചിത്വബോധം വളർത്തിയെടുക്കണം.

മാലിന്യം സംസ്‌ക്കരിക്കാനുള്ള മുഴുവൻ സജ്ജീകരണങ്ങളും കൃത്യമായി ഉപയോഗപ്പെടുത്തുന്നതിന് ജനങ്ങളെ ബോധവാൻമാരാക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

നിര്‍മലം പുതുയുഗ ശുചിത്വ കേരളം ക്യാമ്പയിനിലൂടെ സംസ്ഥാനത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമായി മാറ്റുകയാണ് പദ്ധതി ലക്ഷ്യം. സ്വച്ഛതാ ഹി സേവാ ‘ കൈയോട് കൈ’ ക്യാമ്പയിൻ ജില്ലയിൽ മികച്ച രീതിയിൽ നടപ്പിലാക്കിയ പുൽപ്പള്ളി, പടിഞ്ഞാറത്തറ, നൂൽപ്പുഴ ഗ്രാമപഞ്ചായത്തുകൾക്കും മൂന്ന് നഗരസഭകൾക്കും മന്ത്രി പുരസ്‌കാരങ്ങൾ നൽകി. വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും മന്ത്രി വിതരണം ചെയ്തു.

 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷയായി. എൽ.എസ്.ജി.ടി ജോയിന്റ് ഡയറക്ടർ പി.സി മജീദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ടി ഹംസ, കൽപ്പറ്റ നഗരസഭ അധ്യക്ഷൻ പി വിശ്വനാഥൻ, സുൽത്താൻ ബത്തേരി നഗരസഭ അധ്യക്ഷ റസീന അബ്‌ദുൾ ഖാദർ,  കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ഹനീഫ, പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.എസ് ദിലീപ് കുമാർ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് മീനാക്ഷി രാമൻ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന ശശിധരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.ജി ബിജു, ശുചിത്വ മിഷൻ കോ ഓർഡിനേറ്റർ കെ.എസ് സജീഷ്, പ്രോഗ്രാം ഓഫീസർ കെ അനൂപ്, ത്രിതല പഞ്ചായത്ത് അധ്യക്ഷന്‍മാര്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാര്‍, ജനപ്രതിനികൾ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *