October 17, 2026

ജില്ലയിൽ ഓറഞ്ച് അലർട്ട് വിനോദസഞ്ചാര കേന്ദ്രങ്ങൾ- ക്വാറികൾ- മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾക്ക് നിയന്ത്രണം

0
IMG_20261017_210739
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേന്ദ്ര കാലാവസ്ഥ വകുപ്പ് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്ത സാധ്യത മേഖലകളിലെ ഹോംസ്റ്റേകൾ, ടൂറിസ്റ്റ് കേന്ദ്രങ്ങൾ, സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ,ട്രക്കിങ് പ്രവർത്തനങ്ങൾ നിർത്തിവെക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ വി ചെൽസാസിനി ഉത്തരവിട്ടു. ജില്ലയിലെ മുഴുവൻ ക്വാറികൾ, യന്ത്ര സഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ പ്രവർത്തികൾ ഇനിയൊരു ഉത്തരവ് വരെ നിർത്തി വെയ്ക്കും. ദുർബല പ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യമുണ്ടെങ്കിൽ അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ ആവശ്യമായ നടപടി സ്വീകരിക്കണം. ടൗൺഷിപ്പിൽ മണ്ണൊലിപ്പ് ഭീഷണിയുള്ള പ്രദേശങ്ങളിലെ ആളുകളെ മാറ്റി താമസിപ്പിക്കേണ്ട സാഹചര്യം ഉണ്ടായാൽ കൽപ്പറ്റ നഗരസഭ സെക്രട്ടറി, വില്ലേജ് ഓഫീസർ, ടൗൺഷിപ്പ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ എന്നിവർ സംയുക്തമായി നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ആനക്കാംപൊയിൽ-കള്ളാടി തുരങ്ക പാത നിർമ്മാണ പ്രദേശത്തും മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിത പ്രദേശത്തും ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെയും ആളുകളെ മാറ്റി താമസിപ്പിക്കേണ്ട ആവശ്യമുണ്ടെങ്കിൽ മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നടപടി സ്വീകരിക്കണം. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 51 (ബി) പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *