ഭക്ഷ്യ കമ്മീഷൻ അംഗം ഉന്നതികൾ സന്ദർശിച്ചു
കൽപ്പറ്റ: സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം വി രമേശൻ സുൽത്താൻ ബത്തേരി പൊൻകുഴി, ചൂക്കാലിക്കുനി ഉന്നതി, കുമിഴി അങ്കണവാടി എന്നിവ സന്ദർശിച്ചു. ഉന്നതി നിവാസികളോട് റേഷൻ ലഭ്യത, വിവിധ പദ്ധതികളിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ സംബന്ധിച്ച് അന്വേഷിച്ചു. പരാതികൾ പരിഹരിക്കുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ഉദ്യോഗസ്ഥർക്ക് നൽകി. താലൂക് സപ്ലൈ ഓഫീസർ ആഭ രമേശ്, റേഷനിങ് ഇൻസ്പെക്ടർ വിനു സ്റ്റാൻലി, ജില്ലാ കോ- ഓർഡിനേറ്റർ നയന പുരുഷോത്തമൻ, പി കല, നൂൽപ്പുഴ ടി ഇ ഒ റഹീം, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ കെ മണി, ഐ സി ഡി എസ് സൂപർ വൈസർമാരായ എം പ്രീതി, പി സിനിമോൾ, പ്രെമോട്ടർമാർ എന്നിവർ പങ്കെടുത്തു.




Leave a Reply