October 24, 2026

കരിങ്ങാരി ജി.യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണം നടത്തി

0
WhatsApp Image 2026-10-24 at 2.06.14 PM
By ന്യൂസ് വയനാട് ബ്യൂറോ

കരിങ്ങാരി: കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിലൂടെ നടപ്പിലാക്കുന്ന ‘സുപഥം’ ലഹരിവിരുദ്ധ പദ്ധതിയുടെ ഭാഗമായി കരിങ്ങാരി ഗവൺമെന്റ് യു.പി. സ്കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടത്തി. സ്കൂൾ ലഹരിവിരുദ്ധ സഭയുടെയും സ്കൂൾ സുരക്ഷാ സമിതിയുടെയും നേതൃത്വത്തിൽ വിദ്യാർഥികളിൽ ലഹരിവിരുദ്ധ മനോഭാവം വളർത്തി ലഹരിമുക്ത സമൂഹം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ റയീസ് എം.പി., റാഷിദ് വി.കെ. എന്നിവർ ബോധവത്കരണത്തിന് നേതൃത്വം നൽകി. വാർഡ് മെമ്പർ മൊയ്തു യു. ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് നാസർ എസ്. അധ്യക്ഷത വഹിച്ചു. കിരൺ സി., മമ്മൂട്ടി കെ., ഷിജിന പി., ജാസ്മിൻ, അസ്മ എന്നിവർ ആശംസകൾ നേർന്നു.

സ്കൂളിന്റെ സമീപപ്രദേശങ്ങൾ ലഹരിമുക്തമാക്കുന്നതിനായി ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, വ്യാപാരികൾ, ഡ്രൈവർമാർ, പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, വിദ്യാർഥികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ ലഹരിവിരുദ്ധ സഭ സ്കൂളിന്റെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങളും നടപ്പിലാക്കിവരുന്നു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *