കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റും: മന്ത്രി ടി. സിദ്ധിഖ്
വെണ്ണിയോട്: കേരളത്തിലെ കൃഷിവകുപ്പിനെ കർഷകരക്ഷാകേന്ദ്രമാക്കി മാറ്റുമെന്ന് സംസ്ഥാന കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ധിഖ് പറഞ്ഞു. കോട്ടത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ തനിക്ക് നൽകിയ പൗരസ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021 മുതൽ കാലവർഷക്കെടുതി മൂലം കർഷകർക്ക് നൽകാനുണ്ടായിരുന്ന നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ പൂർത്തിയാക്കിക്കഴിഞ്ഞുവെന്നും വന്യമൃഗശല്യം മൂലം കൃഷി നശിക്കുന്നവർക്കുള്ള നഷ്ടപരിഹാരം ഇരട്ടിയായി വർദ്ധിപ്പിച്ചതായും മന്ത്രി വ്യക്തമാക്കി. കോട്ടത്തറക്കാർ തനിക്ക് എന്നും നൽകുന്ന സ്നേഹം കരുതലോടെ മനസ്സിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഭരണസമിതിയുടെ പ്രത്യേക ആദരം പഞ്ചായത്ത് പ്രസിഡന്റും സ്ഥിരംസമിതി അധ്യക്ഷരും ചേർന്ന് മന്ത്രിക്ക് കൈമാറി. വിവിധ സംഘടനകളും സ്ഥാപന മേധാവികളും ചേർന്ന് മന്ത്രിയെ ഹാരാർപ്പണം നടത്തുകയും വിവിധ മേഖലകളിൽ മികവു തെളിയിച്ച പ്രതിഭകളെ മന്ത്രി അനുമോദിക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രജിത സി.സി. അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ അനുമോദനപ്രസംഗം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജീഷ് ഇ.സി., സ്ഥിരംസമിതി അധ്യക്ഷരായ ഇ.ആർ. പുഷ്പ, രനീഷ് പി.പി., ലീലാമ്മ ജോസഫ്, സെക്രട്ടറി കെ.എ. മിനി, ജനപ്രതിനിധികളായ എം. സുനിൽകുമാർ, സലാം നീലിക്കണ്ടി, ജെനി മോൾ എം.ജി., ബിന്ദു ടീച്ചർ, സജീഷ് കുമാർ, എലിസബത്ത്, റംല അസീസ്, ജസ്റ്റിൻ സിറിയക്, വി.ആർ. ബാലൻ, പി.കെ. ജോൺ, ആസൂത്രണസമിതി ഉപാധ്യക്ഷൻ സുരേഷ് ബാബു വാളൽ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സി.സി. തങ്കച്ചൻ, പി.സി. അബ്ദുള്ള, ഷെജിൻ ജോസ്, സതീഷ് എം.എസ്., സി.ഡി.എസ്. ചെയർപേഴ്സൺ ആശ ആന്റണി, മാണി ഫ്രാൻസിസ്, എ.സി. മമ്മൂട്ടി എന്നിവർ സംസാരിച്ചു.




Leave a Reply