പഴശ്ശി ദിനാചരണം നവംബർ 30 ന്; സ്വാഗതസംഘം രൂപീകരിച്ചു
കൽപ്പറ്റ: മാനന്തവാടി നഗരസഭയുടെയും പഴശ്ശി ഗ്രന്ഥാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 30 ന് പഴശ്ശി ദിനാചരണം വിപുലമായി സംഘടിപ്പിക്കും. ദിനാചരണത്തിൻ്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭാ കോൺഫറൻസ് ഹാളിൽ സ്വാഗത സംഘ രൂപീകരണ യോഗം ചേർന്നു. എം.എൽ.എ ഉഷാ വിജയൻ യോഗം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. എം.പി പ്രിയങ്ക ഗാന്ധി, കൃഷിവകുപ്പ് മന്ത്രി ടി സിദ്ദിഖ്, എം.എൽ.എമാരായ ഉഷാ വിജയൻ, ഐ.സി. ബാലകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കളക്ടർ വി ചെൽസാസിനി, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ എന്നിവർ ജനറൽ കമ്മിറ്റിയുടെ രക്ഷാധികാരികളാകും. നഗരസഭാ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ ജനറൽ കമ്മിറ്റി ചെയർമാനായും പി.വി.എസ് മൂസ ജനറൽ കൺവീനറായും ഷാജൻ മാസ്റ്റർ ട്രഷററായും പ്രവർത്തിക്കും. ദിനാചരണവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ നടത്തിപ്പും ഏകോപനത്തിനും വിവിധ സബ് കമ്മിറ്റികൾ രൂപീകരിച്ചു .യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മീനാക്ഷി രാമൻ, നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ സിന്ധു സെബാസ്റ്റ്യൻ, വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി അധ്യക്ഷൻ പി.വി.എസ് മൂസ, പി.ടി ബിജു, പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് ഇ.വി അരുൺ, പഴശ്ശി കുടീരം മാനേജർ ഐ.വി ക്ലമന്റ്, നഗരസഭാ അസിസ്റ്റന്റ് സെക്രട്ടറി രമ്യ മഹേഷ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സംഘടനാ ഭാരവാഹികൾ, വ്യാപാരികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.




Leave a Reply