November 17, 2026

ഗ്ലോറിയ – 2026 സ്വാഗതസംഘം രൂപീകരിച്ചു

0
IMG-20261117-WA0072
Merin S
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: ക്രിസ്മസിനോടനുബന്ധിച്ച് പുൽപ്പള്ളി മേഖലയിൽ മാനന്തവാടി രൂപതയുടെ കീഴിലുള്ള ഇടവകകൾ സംയുക്തമായി നടത്തുന്ന ക്രിസ്മസ് റാലി ‘ഗ്ലോറിയ – 2026’ ന്റെ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. മുള്ളൻകൊല്ലി ഫൊറോനയ്ക്ക് കീഴിലുള്ള മരക്കടവ്, കബനിഗിരി, സീതാമൗണ്ട്, പാടിച്ചിറ, ശിശുമല, അമരക്കുനി, ആടിക്കൊല്ലി, ഇരുളം, പട്ടാണിക്കൂപ്പ്, മുള്ളൻകൊല്ലി, പുൽപ്പള്ളി ടൗൺ, മരകാവ് എന്നീ 12 ഇടവകകൾ ചേർന്നാണ് റാലി സംഘടിപ്പിക്കുന്നത്. ഡിസംബർ 19 ശനിയാഴ്ച ഉച്ചകഴിഞ്ഞ് പുൽപ്പള്ളി ടൗണിൽ നടക്കുന്ന റാലിയിൽ മേഖലയിലെ ഇടവകകളിൽ നിന്നായി പതിനായിരത്തോളം വിശ്വാസികളും വിവിധ പാരമ്പര്യ കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, ക്രിസ്മസ് പപ്പമാർ എന്നിവയും അണിനിരക്കും. മാനന്തവാടി രൂപത ബിഷപ്പ് മാർ ജോസ് പൊരുന്നേടം ചടങ്ങിൽ ക്രിസ്മസ് സന്ദേശം നൽകും. മുള്ളൻകൊല്ലി ഫൊറോന പള്ളി ഹാളിൽ ഇടവക വികാരിമാർ, ഇടവക പ്രതിനിധികൾ, സന്യാസ സഭ പ്രതിനിധികൾ എന്നിവരുടെ യോഗത്തിൽ ഫൊറോന വികാരി ഫാ. ജോർജ് ആലുക്ക അധ്യക്ഷത വഹിച്ചു. ഫാ. സുനിൽ വട്ടുകുന്നേൽ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ഫൊറോന കൗൺസിൽ സെക്രട്ടറി ഇ.എസ്. ബെന്നി എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ഭാരവാഹികളായി ഫാ. ജോർജ് ആലുക്ക (ചെയർമാൻ), ഫാ. സുനിൽ വട്ടുകുന്നേൽ (ജനറൽ കൺവീനർ), ലിസി സാബു മങ്ങാട്ടുകുന്നേൽ, ബാബു നമ്പൂടാകം, ജോഷി ചാരുവേലിൽ (കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി ഭാരവാഹികളായി ഫാ. ജെയിംസ് കുന്നത്തേട്ട്, ഫാ. മാത്യു മാടപ്പള്ളിക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ എം.സി.ബി.എസ് (സബ് കമ്മിറ്റികൾ), ഫാ. ജോസ് തെക്കേമുറി, ഫാ. ജെൻസൺ ഒ.എഫ്.എം, ഫാ. അരുൺ ഒ.എഫ്.എം (അലങ്കാരം), ഫാ. ജോഷി പുൽപ്പയിൽ, കെ.എൽ. ജോണി, ജിജി പുന്നലത്തിൽ (ഭക്ഷണം), ഫാ. ജെയിംസ് ചമ്പക്കര, സുനിൽ പാലമറ്റം, ജെയിംസ് മറ്റത്തിൽ (മേളം), ഫാ. സണ്ണി തോട്ടപ്പള്ളി, ഫാ. ജോസ് കളപ്പുര, ഷിനു കച്ചിറയിൽ, ബ്രിജേഷ് കാട്ടാങ്കോട്ടിൽ (ലോ ആൻഡ് ഓർഡർ), ഫാ. റോയ് വട്ടക്കാട്ട്, സാജൻ മാത്യു കുടിലിൽ, ബെന്നി നിരപ്പുതൊട്ടി (പബ്ലിസിറ്റി), ഫാ. സജി ഇളയിടത്ത് (ക്വയർ), ഫാ. ബിജു ഉറുമ്പിൽ (ലൈറ്റ് ആൻഡ് സൗണ്ട്), ഫാ. സജി പുഞ്ചയിൽ, ഫാ. ഷാജി ചിറപ്പുറത്ത് ഒ.എഫ്.എം, ഫാ. അഗസ്റ്റിൻ പുന്നശ്ശേരി, സജി നമ്പുടാകം, സാജു കൊല്ലപ്പള്ളി, വിൽസൺ വേഴമ്പത്തോട്ടം (പാർക്കിംഗ്), ഫാ. ജോണി കല്ലുപുര, ഫാ. തോമസ് പള്ളത്ത് (സ്റ്റേജ്) എന്നിവരെയും നിർദേശിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *