വള്ളുവാടി സെന്റ് ജോർജ്ജ് യാക്കോബായ ചാപ്പലിൽ പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ വെള്ളിയാഴ്ച
ബത്തേരി: ബത്തേരി സെന്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയുടെ കീഴിലുള്ള വള്ളുവാടി സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി സിംഹാസന ചാപ്പലിൽ പരിശുദ്ധ പരുമല മോർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാൾ നവംബർ 20 വെള്ളിയാഴ്ച നടക്കും. വൈകുന്നേരം 5:30-ന് വികാരി ഫാ. ഡോ. മത്തായി അതിരംപുഴയിൽ കൊടിയേറ്റുന്നതോടെ പെരുന്നാൾ ചടങ്ങുകൾക്ക് തുടക്കമാകും. തുടർന്ന് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥനയും 6:30-ന് മൂലങ്കാവ് സെന്റ് ജോൺസ് പള്ളി വികാരി ഫാ. എൽദോ അതിരംപുഴയിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന, മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവയും നടക്കും. രാത്രി 8:00 മണിക്ക് പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശുംതൊട്ടിയിൽ ധൂപപ്രാർത്ഥനയും തുടർന്ന് ആശീർവാദം, ലേലം, നേർച്ചഭക്ഷണം എന്നിവയുമുണ്ടാകും. സഹവികാരി ഫാ. സജി ചൊള്ളാട്ട്, അഡ്വ. ജോസ് വി. തണ്ണിക്കോട്, കെ.എം. മത്തായി കക്കാട്ടുപുത്തൻപുരയിൽ, മേരീസ് മത്തായി ഓണശ്ശേരിൽ, ബൈജു പോൾ പാൽപ്പാത്ത്, എൽദോസ് നിരവത്ത്കണ്ടത്തിൽ, ബാബു അയ്യംപിള്ളിൽ തുടങ്ങിയവർ പെരുന്നാൾ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.




Leave a Reply