November 18, 2026

ആൽബർട്ടോ റെയ്ഡന്റെ ചികിത്സയ്ക്ക്സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു.

0
WhatsApp Image 2026-11-18 at 8.02.03 AM
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: എൽനീനോ പ്രതിഭാസത്തിന്റെ ഭാഗമായി ചുഴലിക്കാറ്റിലും മഴയിലും കവുങ്ങ് വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വെള്ളമുണ്ട ഒഴുക്കൻമൂല മാടപ്പള്ളി കുന്നേൽ സുനീഷിന്റെ മകൻ ആൽബർട്ടോ റെയ്ഡൻ ജോസഫിൻ്റെ ചികിത്സയ്ക്ക് സർക്കാർ 10 ലക്ഷം രൂപ അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് തുക ഇന്നത്തെ മന്ത്രിസഭായോഗം അനുവദിച്ചതെന്ന് കൃഷിമന്ത്രി അഡ്വ. ടി .സിദ്ദീഖ് പറഞ്ഞു. കുട്ടിക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ കുടുംബത്തോടൊപ്പം ഉണ്ടാകും എന്നും മന്ത്രി പറഞ്ഞു. ഒരാളുടെ ചികിത്സയ്ക്കായി കഴിഞ്ഞ 10 വർഷത്തിനിടെ സി.എം.ഡി. ആർ. എഫിൽ നിന്ന് അനുവദിക്കുന്ന ഏറ്റവും ഉയർന്ന തുകയാണ് ഇത്. കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് സ്കൂൾവിട്ട് മാതാപിതാക്കളോടൊപ്പം വീട്ടിലേക്ക് പോകും വഴി റൈയ്ഡന്റെ തലയിൽ കവുങ്ങ് വീണത്. ആദ്യം മേപ്പാടി വിംസ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയിലുമായി അഞ്ച് സർജറികൾ ഇതിനോടകം നടത്തിക്കഴിഞ്ഞു. ഇപ്പോൾ കോഴിക്കോട് മിംസിൽ ചികിത്സയിലുള്ള റെയ്ഡനെ ഉടൻ വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂരിലേക്ക് കൊണ്ടുപോകും. തുടർ ചികിത്സക്കായി 50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള ചികിത്സാസഹായ കമ്മിറ്റി ഇതിനോടകം പകുതി തുക കണ്ടെത്തിക്കഴിഞ്ഞു. അൽകരാമ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ നാസർ കുനിങ്ങാരത്ത് റൈയ്ഡന് വീട് നിർമ്മിച്ച് നൽകുന്നുണ്ട്. വീടിൻറെ നിർമ്മാണ ജോലികൾ ആരംഭിച്ചു. ചികിത്സ ധനസഹായമായി 10 ലക്ഷം രൂപ അനുവദിച്ച സംസ്ഥാന സർക്കാരിനെയും മന്ത്രി ടി സിദ്ദിഖിനെയും ചികിത്സാ സഹായ കമ്മിറ്റി അഭിനന്ദിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *