September 21, 2026

യുവതിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്ത പരാതിയിൽ ആറ് പേർ റിമാന്റിൽ :ഒളിവിലായ രണ്ട് പ്രതികളെ കണ്ടെത്താൻ പോലീസ് തീവ്ര അന്വേഷണത്തിൽ

0
IMG-20221009-WA00222.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: 
വയനാട് വൈത്തിരിയിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിലും, ഹോം സ്റ്റേയിലും വെച്ച് ക്രൂരമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ഇടനിലക്കാരായ 
രണ്ട് സ്ത്രീകൾ ഉൾപ്പടെ പ്രതികളായ ആറ് പേരെ കോടതി റിമാൻഡ് ചെയ്തു.യുവതിയെ ഹോം സ്റ്റേയിൽ വെച്ച് പീഡിപ്പിച്ച പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ് ( 33), ഫ്ലാറ്റിൽ വെച്ച് പീഡിപ്പിച്ച വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ (42 ), പീഡനത്തിന് ഒത്താശ ചെയ്ത് നൽകിയ തമിഴ് നാട് തിരുപ്പൂർ സ്വദേശിനി ശരണ്യ (33 ) തിരുവനന്തപുരം പാറശ്ശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര (33) , മേപ്പാടി താഴെ അരപ്പറ്റ സ്വദേശി ഷാനു എന്ന ഷാനവാസ് (28) ,വൈത്തിരി തളിപ്പുഴ സ്വദേശി അനസുൽ ജമാൽ (27) എന്നീ പ്രതികളാണ് റിമാൻഡിലായത്. ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടു വന്ന യുവതിയെ പ്രതികളായ സത്രീകളുടെ ഒത്താശയോടെ ഫ്ലാറ്റിലെ മുറിയിലും, പിന്നീട് ഹോം സ്റ്റേയിലും വെച്ച് പീഡിപ്പിച്ചതായാണ് പരാതിയുള്ളത് .
കൽപ്പറ്റ ഡി.വൈ.എസ്.പി ജേക്കബിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *