April 18, 2024

താമരശ്ശേരി ചുരത്തിലെ യാത്ര ദുരിതം: ജന പ്രതിനിധികളുടെ നിസംഗ നിലപാടാണെന്ന് – ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി

0
Img 20221022 094512.jpg
വൈത്തിരി :താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം മൂലം യാത്രക്കാർ അനുഭവിക്കുന്ന ദുരിതത്തിന് പ്രധാന കാരണം കോഴിക്കോട് – കൊല്ലഗൽ ദേശീയ പാത കടന്നുപോകുന്ന പ്രദേശത്തെ ജന പ്രതിനിധികളുടെ നിസംഗ നിലപാടാണന്ന് താമരശ്ശേരി ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി ചൂണ്ടികാട്ടി.
മല ഇടിഞ്ഞും മരങ്ങൾ കടപുഴകി വീണും അപകടങ്ങൾ മൂലവും രാപകൽ വ്യത്യാസമില്ലാതെ ചുരത്തിൽ ഗതാഗതം
തടസ്സപ്പെട്ട് യാത്രക്കാർ കൊടിയ ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുമ്പോഴും പരിഹാര നടപടികൾ സ്വീകരിക്കാതെ മൗനം ദീക്ഷിക്കുന്ന  ജനപ്രതിനിധികൾ
പലവിധ ആവശ്യങ്ങൾക്കായി പോകുന്ന യാത്രക്കാർ ചുരത്തിൽ  കൂടുങ്ങി കിടക്കേണ്ടി വരുന്നതിന്റെ പ്രയാസം ഇനിയെങ്കിലും തിരിച്ചറിയണം. ചുരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി നിർദേശിച്ച നിർദിഷ്ട ചിപ്പി ലിത്തോട് – മരുതി ലാവ് – തളിപ്പുഴ ചുരം ബൈപാസ് യാഥാർഥ്യമാക്കുന്നതിൽ 
 ജനപ്രതിനിധികൾ മുന്നിട്ടിറങ്ങണമെന്ന് യോഗം ആവശ്യപ്പെട്ടു. സർക്കാർ ബൈപാസ് നിർമാണത്തിന് അടിന്തര പ്രാധാന്യം നൽകണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *