May 16, 2026

ഡി.വൈ.എഫ്.ഐ പനമരം, കോട്ടത്തറ ബ്ലോക്ക് ജാഥകൾക്ക് തുടക്കമായി

0
IMG_20221022_095214.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പനമരം : തൊഴിലില്ലായ്മക്കെതിരെ,
മതനിരപക്ഷേ ഇന്ത്യക്കായ് 
യുവജന മുന്നേറ്റം” എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നേതൃത്വത്തിൽ നവംബർ മൂന്നിന്  സംഘടിപ്പിക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചരണാർത്ഥമുള്ള ബ്ലോക്ക് തല കാൽനട പ്രചരണ ജാഥ തുടരുന്നു. പനമരം, കോട്ടത്തറ  ബ്ലോക്ക് ജാഥകൾക്ക് തുടക്കമായി. പനമരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലള്ള ജാഥ പള്ളിക്കൽ രണ്ടേനാലിൽ വെച്ച് ഡിവൈഎഫ്ഐ മുൻ കേന്ദ്ര കമ്മിറ്റിയംഗം എസ് കെ സജീഷ്  ഉദ്ഘാടനം ചെയ്തു.  പ്രദീഷ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ കെ മുഹമ്മദലി, വൈസ് ക്യാപ്റ്റൻ അർച്ചന, മാനേജർ ഇസ്മായിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഷിജിഷിബു, ജിതിൻ കെ ആർ,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ജസ്റ്റിൻബേബി, എ ജോണി, കെ ആർ ജയപ്രകാശ്, മുഹമ്മദ് റാഫി, അക്ഷയ് എന്നിവർ  സംസാരിച്ചു. 
   കോട്ടത്തറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ജാഥ കൂടോത്തുമ്മൽ വെച്ച് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. സുജേഷ് അദ്ധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ ഷെജിൻ ജോസ്, വൈസ്ക്യാപ്റ്റൻ സാന്ദ്ര രവീന്ദ്രൻ, മാനേജർ പി ജംഷീദ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ എം ബിജുലാൽ, അജ്നാസ് അഹമ്മദ്, സിഐടിയു ജില്ലാ സെക്രട്ടറി എം മധു, സുരേഷ്, ദിൽജിത്ത്, ബിനീഷ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *