April 24, 2024

താമരശ്ശേരി ചുരത്തിൽ ലോറി ഓവുചാലിൽ വീണ് അപകടം

0
Img 20221027 104740.jpg
താമരശ്ശേരി: ചുരം എട്ടാം വളവിന്റെ മുകളിൽ പൈപ്പുകളുമായി വരുന്ന ലോറി ഓവുചാലിൽ വീണ് അപകടത്തിൽപ്പെട്ടു. നിലവിൽ ചെറിയ രീതിയിലുള്ള ഗതാഗത തടസ്സം മാത്രമേ ഉള്ളു. ലോറിയിൽ ഉള്ള ചരക്ക്‌ മറ്റൊരു വാഹനത്തിലേക്ക്‌ മാറ്റി കയറ്റിക്കൊണ്ടിരിക്കുന്നു.  ശേഷം ക്രെയിൻ ഉപയോഗിച്ച്‌ ലോറി വലിച്ച്‌ കയറ്റുന്നതായിരിക്കും. ആ സമയത്ത്‌ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടും. ഇന്നലെ ഏഴാം വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി ട്രാക്ടർ ഉപയോഗിച്ച്‌ അവിടെ വിന്നും മാറ്റിയിട്ടുണ്ട്‌. അത്‌ മാറ്റുന്നതിന്ന് വേണ്ടി ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ ഓവുചാലിലേക്ക്‌ ചാടുന്നതും, വലിയ ചരക്ക് ലോറികൾ വളവുകളിൽ കുടുങ്ങുന്നതും വർദ്ധിച്ചുവരുന്ന കാഴ്ച്ചയാണ് കാണുന്നത്‌. 
ഇന്നലെ കെ.എസ്‌.ആർ.ടി.സു ബസ് കാറിന്റെ പിന്നിൽ ഇടിച്ച്‌ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
 ചുരത്തിലൂടെ യാത്ര ചെയ്യുന്നവർ വളവുകളിൽ ഓവർട്ടേക്ക്‌ ചെയ്യുന്നത്‌ ഒഴിവാക്കിയും, ചുരം കയറി വരുന്ന വലിയ ചരക്ക്‌ വാഹനങ്ങൾക്ക്‌ വഴി മാറി കൊടുത്തും, ചെറിയ ബ്ലോക്കുകൾ ഉള്ള സ്ഥലങ്ങളിൽ അതിന്റെ ഇടയിലൂടെ ഓവർടേക്ക്‌ ചെയ്ത്‌ വലിയ ബ്ലോക്ക്‌ ആക്കാതെയും സഹകരിക്കണമെന്ന് ചുരം സംരംക്ഷണ സമിതി പ്രവർത്തകർ പറഞ്ഞു. ചുരത്തിന്റെ ഇടുങ്ങിയ ഭഗങ്ങളിലൊക്കെ ഗതാഗതം തടസ്സപ്പെട്ടാൽ രോഗികളുമായി വരുന്ന വാഹനങ്ങൾക്ക്‌ വരെ കടന്ന് പോവാൻ സാധിക്കാറില്ല. രാത്രിയോ പകലോ എന്നില്ലാതെ ചുരം സംരക്ഷണ സമിതി പ്രവർത്തകരും ഹൈവേ പോലീസും നിരന്തരം ഇടപെട്ടാണ് ഗതാഗത തടസ്സം നീക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news