April 20, 2024

നൃത്തം ജീവിതമാക്കിയ ദമ്പതികൾ

0
Img 20221203 114748.jpg
• റിപ്പോർട്ട്‌ : ദീപാ ഷാജി പുൽപ്പള്ളി
 പുൽപ്പള്ളി : നൃത്തോപാസനയിൽ  കൈകോർത്ത് ദമ്പതിമാരായ ഉണ്ണികൃഷ്ണനും, ശ്രീജാ ഉണ്ണികൃഷ്ണനും .
ഉണ്ണികൃഷ്ണനും, ഭാര്യ ശ്രീജ ഉണ്ണികൃഷ്ണനും ജീവിതം തന്നെ നൃത്തമാണ് എന്നർത്ഥമാക്കി ജീവിക്കുകയാണ്.
വീര പഴശ്ശിയുടെ പടത്തലവൻ മാരായിരുന്ന കുറിച്ച്യ സമുദായത്തിൽ നിന്നുള്ളവരാണ് ഈ നൃത്ത ദമ്പതികളെന്നുള്ളതേറെ അഭിമാനർഹമാണ്.
കല്പറ്റ മലക്കോട്ടൂർ 
കേളുവിന്റെ മകനായ ഉണ്ണികൃഷ്ണന് ചെറുപ്പം മുതൽ നൃത്തത്തോട് താല്പര്യമുണ്ടായിരുന്നു.
സ്കൂളിൽ എല്ലാ നൃത്ത മത്സരത്തിനും ഉണ്ണികൃഷ്ണൻ പങ്കെടുത്ത് സമ്മാനങ്ങൾ കരസ്ഥ മാക്കിയിരുന്നു.
ഉണ്ണി കൃഷ്ണൻ ഒന്നാം ക്ലാസ്സ്‌ മുതൽ ഏഴാം ക്ലാസ്സ്‌ വരെ പള്ളിക്കുന്ന് ആർ. സി.യു. പി. എസിലും,  എട്ടാം ക്ലാസ്സ്‌ പടിഞ്ഞാറത്തറ ജി. എച്ച്. എസ്. ലും പഠനം നടത്തി.ഒമ്പതാം  ക്ലാസ്സിൽ കണ്ണൂർ ഇരിക്കുർ ജി. എച്ച്. എ സിൽ പഠിക്കുമ്പോൾ സ്കൂൾ ഉപജില്ല കലോത്സവത്തിൽ കലാ പ്രതിഭ യായി തിരഞ്ഞെടുത്തു.
 പട്ടിക വർഗ്ഗ കലോത്സവത്തിൽ ആറ് തവണ ജില്ലാ കലാപ്രതിഭയായും,  രണ്ട് പ്രാവശ്യം സംസ്ഥാന കലാ പ്രതിഭയായും, ജില്ലാ കലോത്സവത്തിൽ ജില്ലാ പ്രതിഭാ പട്ടവും ലഭിച്ചു .
പത്താം ക്ലാസ്സ്‌ പഠന ശേഷം കോഴിക്കോട്  
ചേവായൂർ ശ്രുതി നൃത്ത വിദ്യാലയത്തിൽ ചേർന്ന് ചുവടുകൾക്ക് കരുത്ത് പകരാൻ തുടങ്ങി .
 നാട്യാലയ അനീഷ്, കലാമണ്ഡലം  ബീന എന്നീ ഗുരുക്കൻമാരുടെ 
ശിക്ഷണത്തിൽ നൃത്ത പരിശീലനം പൂർത്തിയാക്കി ഗുരുവായൂർ അമ്പലത്തിൽ അരങ്ങേറ്റം കുറിച്ചു.
ഇതിന് ശേഷം നർത്തകി യായ കല്പറ്റ എമിലി കുറിച്ച്യ കോളനിയിലെ രാമകൃഷ്ണന്റെയും, അമ്മുവിന്റെയും മകൾ ശ്രീജയെ വിവാഹം കഴിച്ചു.
15- വർഷമായി നൃത്ത രംഗത്ത് പരിശീലനം നടത്തുന്ന ഭാര്യ ശ്രീജ  മുണ്ടേരി ഗവൺമെന്റ് സ്കൂളിലെ പഠനശേഷം മുട്ടിൽ ശാന്തമ്മയുടെ കീഴിലാണ് നൃത്ത പഠനം ആരംഭിച്ചത്. ശ്രീജ ഛത്തീസ്ഗഡ് ഇന്ദിര കലാ യൂണിവേഴ്സിറ്റിയിൽ നിന്നും ഭരതനാട്യത്തിൽ ഡിപ്ലോമയും നേടി. ഇപ്പോൾ അണ്ണാമല യൂണിവേഴ്സിറ്റിയിൽ  തിരുവനന്തപുരം റിഗാറ്റ ഗിരിജാ ചന്ദ്രന്റെ പരിശീലനത്തിൽ ഭരതനാട്യം ഡിപ്ലോമ ചെയ്തുവരുന്നു. കേരളോത്സവത്തിലും, പട്ടികവർഗ്ഗ കലോത്സവത്തിലും ശ്രീജ പ്രതിഭാ പട്ടം നേടിയിട്ടുണ്ട്.
ഉണ്ണികൃഷ്ണൻ കലാഞ്ജലി നൃത്തവിദ്യാലയം പള്ളിക്കുന്നും,  ശാസ്താ നൃത്ത വിദ്യാലയം കണിയാമ്പറ്റയിലും,  നാരായണ നൃത്ത വിദ്യാലയം കമ്പളക്കാടും നടത്തി വരുന്നു .
 ഉണ്ണികൃഷ്ണൻ നൃത്ത പഠനവും തുടർന്നു പോന്നു ചത്തീസ്ഗഡ് ഇന്ദിര കലാ യൂണിവേഴ്സിറ്റി യിൽ ക്ഷേത്രത്തിൽ നിന്നും ഭരതനാട്യത്തിൽ ഡിപ്ലോമ നേടി. കോഴിക്കോട് മീനാക്ഷി നടനകല കേന്ദ്രത്തിൽ നിന്ന് ഇപ്പോഴും കുച്ചിപ്പുടി പഠനം തുടരുന്നു. ഓൾ കേരള ഡാൻസ് അസോസിയേഷൻ വയനാട് ട്രഷററായ ഉണ്ണികൃഷ്ണന്റെ വലം കൈയായി ശ്രീജയുമൊ പ്പമുണ്ട്.
 ഉപജില്ലാ കലോത്സവത്തിൽ പ്രതിഭയായ അമയ എം കൃഷ്ണയും,  അമേഗ് എം കൃഷ്ണയുമാണ് ഇവരുടെ മക്കൾ.
 ഈ നൃത്ത ദമ്പതികളും, മകൾ അമേയയും ചേർന്ന് അനേകം  വിദ്യാർത്ഥികൾക്ക് നൃത്ത പരിശീലനം നൽകി നർത്തന ജീവിതത്തിലെ യാത്ര തുടരുകയാണ് നൃത്തചുവടുകളെ ചേർത്ത് പിടിച്ച്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *