സെന്റ് മാർട്ടിൻസ് ആശുപത്രിക്കുള്ള സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി.
കൽപ്പറ്റ: മികച്ച മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും അവ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്കുള്ള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പുരസ്കാരം അമ്പലവയൽ സെന്റ് മാർട്ടിൻസ് ആശുപത്രി അധികൃതർ ഏറ്റുവാങ്ങി. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയിൽ നിന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേബിൾ മേമടത്തിൽ ,സിസ്റ്റർ മെരീന എന്നിവർ ചേർന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നൂറ് ബെഡ്ഡിൽ താഴെ ഉള്ള ആശുപത്രികളുടെ വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനമാണ് അമ്പലവയൽ സെന്റ് മാർട്ടിൻസ് ആശുപത്രി നേടിയത്. വ്യവസായ സ്ഥാപനങ്ങൾക്കുള്ള പുരസ്കാരങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പു മന്ത്രി ഡോ. കെ.ടി. ജലീല്‍ വിതരണം ചെയ്തു. മാലിന്യ സംസ്‌ക്കരണത്തിലും അതിലൂടെ പരിസ്ഥിതി സംരക്ഷണത്തിലും മികവു കാട്ടിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 2018-ലെ പരിസ്ഥിതി സംരക്ഷണ അവാര്‍ഡുകളും മന്ത്രി സമ്മാനിച്ചു.
കോര്‍പ്പറേഷന്‍ വിഭാഗത്തില്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന് രണ്ടാം സ്ഥാനവും മുനിസിപ്പാലിറ്റി വിഭാഗത്തില്‍ ആലപ്പുഴ മുനിസിപ്പാലിറ്റിക്ക് ഒന്നാം സ്ഥാനവും, ആറ്റിങ്ങല്‍, കൊയിലാണ്ടി മുനിസിപ്പാലിറ്റികള്‍ക്ക് രണ്ടാം സ്ഥാനവും ചിറ്റൂര്‍-തത്തമംഗലം, വടകര മുനിസിപ്പാലിറ്റികള്‍ക്ക് മൂന്നാം സ്ഥാനവും തളിപ്പറമ്പ് മുനിസിപ്പാലിറ്റിക്ക് പ്രോത്സാഹന സമ്മാനവും പഞ്ചായത്ത് വിഭാഗത്തില്‍ കുമളി ഗ്രാമപഞ്ചായത്തിന് ഒന്നാം സ്ഥാനവും ലഭിച്ചു.
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണം, ഓര്‍ഗാനിക് ഫാമിംഗ് തുടങ്ങിയവ ഫലപ്രദമായി നടപ്പിലാക്കിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുള്ള ഹരിതകേരള അവാര്‍ഡ് പരിസ്ഥിതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ വിതരണം ചെയ്തു. ഹരികുമാര്‍.പി.സി ക്ക് ഒന്നാം സ്ഥാനവും റോസ്‌മേരി ജോയിസിന് രണ്ടാം സ്ഥാനവും ശ്രീത.എ.എം, ജോണ്‍.വി.ജി എന്നിവര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു.





Leave a Reply