images

‘നിറവിന്റെ പത്താണ്ട്’ റേഡിയോ മാറ്റൊലി 10 ാം വയസ്സിലേക്ക്

'2009 ജൂൺ  1 ന് പ്രക്ഷേപണം ആരംഭിച്ച സാമൂഹിക റേഡിയോ മാറ്റൊലി പ്രക്ഷേപണത്തിന്റെ 10 ാം വര്‍ഷത്തിലേക്ക് കടക്കുന്നു.. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ മാധ്യമസംരംഭമായ മാറ്റൊലി 9 വര്‍ഷങ്ങള്‍ക്ക് മുമ്പ് 4 മണിക്കൂര്‍ പ്രക്ഷേപണവുമായാണ് ആരംഭിച്ചത്. വയനാട്ടിലെ ഏക റേഡിയോ എന്ന  നിലയില്‍ വയനാടന്‍ ജനതയുടെ ദൈനംദിന ജീവിതത്തിലും വളര്‍ച്ചയിലും വ്യക്തമായ സ്വാധീനം ചെലുത്താന്‍…

FB_IMG_1527776617068

എ.ഐ.ടി.യു.സി പി.ഡബ്ല്യു.ഡി ഓഫിസിലേക്ക് മാർച്ച് നടത്തി

മാനന്തവാടി: മാനന്തവാടി താലുക്കിലെ തകർന്ന റോഡുകൾ ഗതഗാതയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി മാനന്തവാടി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി പിഡബ്ല്യുഡി ഓഫിസിലേക്ക്. മാർച്ച് നടത്തി..കാലവർഷം എത്തിയിട്ടും മാനന്തവാടി താലുക്കിലെ പ്രധാനപ്പെട്ട റോഡുകളിലെ നിർമ്മാണം പ്രവർത്തനങ്ങൾ പുർത്തിയായിട്ടില്ല. തലശ്ശേരി റോഡ്, നിരവിൽപുഴറോഡ്, ചുട്ടക്കടവ് മുതിരേരി യവനാർകുളം റോഡ്, പാണ്ടിക്കടവ് കല്ലോടി റോഡുകളിൽ കാൽനട യാത്രയ്ക്ക് പോലും കഴിയത്തവിധം തകർന്ന്…

FB_IMG_1527774771888

സ്വദേശ് ദർശൻ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ജില്ലയിൽ നിന്നും മൂന്ന് ആരാധനാലയങ്ങൾ

കേന്ദ്ര സർക്കാർ സ്വദേശ് ദർശൻ തീർത്ഥാടന ടൂറിസം പദ്ധതിയിൽ ജില്ലയിൽ നിന്നും മൂന്ന് ആരാധനാലയങ്ങൾ. മാനന്തവാടി വള്ളിയൂർക്കാവ്, പള്ളികുന്ന് ലൂർദ്ദ് മാതാ ദേവാലയം, കോറോം ജുമാ മസ്ജിദ് എന്നീ ആരാധനാലയമാണ് പട്ടികയിൽ ഇടം നേടിയത്.പദ്ധതി വിലയിരുന്നതിന്റെ ഭാഗമായി കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി ജോമോൻ ജോബ് ആരാധനാലയങ്ങളിൽ സന്ദർശനം നടത്തി. തീർത്ഥാടന ടൂറിസം…

IMG-20180424-WA0051

ബാണാസുര പുഷ്പോത്സവം ജൂൺ 30 വരെ ദീർഘിപ്പിച്ചു.

ബാണാസുര പുഷ്പോത്സവം ജൂൺ 30 വരെ ദീർഘിപ്പിച്ചു. കൽപറ്റ:  രണ്ട് മാസം മുമ്പ് ആരംംഭിച്ച  ബാണാസുര ഡാമിലെ പുഷ്പോത്സവം  ഒരു മാസത്തേക്ക് കൂടി നീട്ടി. മഴക്കാല ടൂറിസത്തിന്റെ ഭാഗമായി വയനാട്ടിലെ മഴ ആസ്വദിക്കാൻ എത്തുന്ന   സഞ്ചാരികളുടെ സൗകര്യാർത്ഥമാണ്   കെ.എസ്.ഇ.ബി.  പുഷ്പോത്സവം    ജൂൺ 30 വരെ ദീർഘിപ്പിച്ച്    ഉത്തരവിറക്കിയത്. കാണികളുടെ മനം…

കാട്ടുകൊമ്പനെ പിടികൂടാൻ ഉത്തരവിറക്കിയതിനാൽ ഹർത്താലിൽ നിന്ന് പിൻമാറുന്നുവെന്ന് കേരളാ കോൺഗ്രസ്.

ജനഹിതം മാനിച്ചും പ്രതിഷേധം കണക്കിലെടുത്തും കാട്ടു കൊമ്പനെ പിടികൂടി മുത്തങ്ങ ആന പന്തിയിലാക്കാൻ വനം വകുപ്പ് ഉത്തരവ് പുറത്തിറക്കിയ സാഹചര്യത്തിൽ ബി.ജെ.പി.ക്കൊപ്പം കേരളാ കോൺഗ്രസും ഹർത്താലിൽ നിന്ന് പിൻമാറുകയാണന്ന് ഭാരവാഹികൾ അറിയിച്ചു.

യു.ഡി.എഫും വയനാട് ഹർത്താൽ പിൻവലിച്ചു

യു ഡി എഫ് ഹര്‍ത്താല്‍ പിന്‍വലിച്ചു കല്‍പ്പറ്റ: ജില്ലയില്‍ ഏതാനം നാളുകളായി നാശം വിതക്കുന്ന കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങ ആന ക്യാമ്പില്‍ ആനപന്തി ഉണ്ടാക്കി താത്കാലികമായി പാര്‍പ്പിക്കുന്നതിന് ഉത്തരവായ സാഹചര്യത്തില്‍ യു ഡി എഫ് പ്രഖ്യാപിച്ച പിന്‍വലിച്ചതായി ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ സി.പി വര്‍ഗീസ്, കണ്‍വീനര്‍ പി.പി.എ കരീം എന്നിവര്‍ അറിയിച്ചു. ആനയെ…

ബി.ജെ.പി. ഹർത്താൽ പിൻവലിച്ചു.

ബിജെപി ഹര്‍ത്താല്‍ പിന്‍വലിച്ചു വനം വകുപ്പ് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ നാളത്തെ (31) ഹര്‍ത്താല്‍ പിന്‍വലിച്ചതായി ജില്ലാ പ്രസിഡന്റ് സജിശങ്കര്‍ അറിയിച്ചു.

ബി.ജെ.പി. ഹർത്താലിന് കേരളാ കോൺഗ്രസ് പിന്തുണ

കൽപ്പറ്റ: രൂക്ഷമായ വന്യമൃഗശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് ബുധനാഴ്ച ബി.ജെ.പി. നടത്തുന്ന വയനാട് ഹർത്താലിന് കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. വയനാട് ജില്ലയിൽ വർഷങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ പ്രശ്നമാണ് വന്യമൃഗശല്യം .വടക്കനാട്  ഗ്രാമസംരംക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന് നേരത്തെ കേരള കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും പാർട്ടി ചെയർമാൻ പി.സി. തോമസ് സമരക്കാരെ സന്ദർശിച്ച് ഐക്യദാർഡ്യം…

കൂടിക്കാഴ്‌ച മാറ്റി

മാനന്തവാടി – ജില്ലയിൽ  ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തൽ വ്യാഴാഴ്ച കെല്ലൂർ ഗവ.എൽ.പി.സ്ക്കൂളിൽ എൽ.പി.എസ്.എ   തസ് തികയിൽ നടത്താനിരുന്ന കൂടിക്കാഴ്ച ജൂൺ 2ന് രാവിലെ 11 മണിയിലേക്ക് മാറ്റിയതായി പ്രധാന ദ്ധ്യപിക അറിയിച്ചു

അദ്ധ്യാപക നിയമനം

മാനന്തവാടി: മാനന്തവാടി കോ-ഓപ്പറേറ്റീവ് കോളേജില്‍ ഇംഗ്ലീഷ്, പൊളിറ്റിക്‌സ് വിഷയങ്ങളില്‍ താല്‍ക്കാലിക അദ്ധ്യാപകരെ ആവശ്യമുണ്ട്. യോഗ്യത ബിരുദാനന്തര ബിരുദം. താല്‍പ്പര്യമുള്ളവര്‍ ജൂണ്‍ ഒന്നിന് രാവിലെ 11 മണിക്ക് കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാവണം.