April 24, 2024

സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി ജയിലിലടച്ചു

0
Img 20230102 Wa00332.jpg
കൽപ്പറ്റ : ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാനായി സംസ്ഥാനതലത്തില്‍ ആരംഭിച്ച “ഓപ്പറേഷന്‍ കാവല്‍”ന്‍റെ ഭാഗമായി ജില്ലയിലെ മാനന്തവാടി, പനമരം, പുല്‍പ്പള്ളി എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണം, ഭവനഭേദനം, പൊതുമുതല്‍ നശിപ്പിക്കല്‍, കട കുത്തിപൊളിച്ച് മോഷണം നടത്തല്‍ തുടങ്ങി 15 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ളതും, ജില്ലയില്‍ അറിയപ്പെടുന്ന മോഷ്ടാവുമായ പേരിയ മേലെ വരയാല്‍ സ്വദേശിയായ കുറുമുട്ടത്ത് വീട്ടില്‍ പ്രജീഷ് (47) നെയാണ് കാപ്പ ചുമത്തി ജയിലിലടച്ചത്. ജില്ലാ പോലീസ് മേധാവി  ആനന്ദ്.ആര്‍ ഐ‌പി‌എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വയനാട് ജില്ലാ കലക്ടറാണ് ഉത്തരവ് ഇറക്കിയത്. 
മുന്‍പ് ഇയാളെ  അഞ്ച്മോ ഷണ കേസുകളില്‍  കോടതി ശിക്ഷിക്കുകയും, നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ചയാളുമാണ്. ജാമ്യത്തില്‍ ഇറങ്ങി നിരന്തരം മോഷണം നടത്തി വരികയാണ് ഇയാളുടെ  രീതി. കഴിഞ്ഞ മാര്‍ച്ചില്‍ മാനന്തവാടി പയ്യമ്പള്ളിയിലുള്ള കണ്ടത്തില്‍ സ്റ്റോര്‍ എന്ന കട കുത്തിപൊളിച്ച് കളവ് നടത്തുകയും, തുടർന്നു  ആറു  മാസത്തോളം ജയില്‍ കിടന്ന് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം വീണ്ടും 22.10.2022 തിയ്യതി പുലര്‍ച്ചെ പനമരം അഞ്ചുകുന്നിലുള്ള സെറ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഷട്ടര്‍ പൊളിച്ച് അകത്തു കയറി പണവും സാധനങ്ങളും മോഷണം നടത്തുകയും ചെയ്തു ജനങ്ങളുടെ സ്വൈര്യ ജീവിതത്തിനും, പൊതു സമാധാനത്തിനും ഭീഷണി സ്യഷ്ടിച്ചുക്കൊണ്ടിരിക്കുന്ന വ്യക്തിയുമാണ് പ്രജീഷ്. 
2022 വര്‍ഷത്തില്‍ ജില്ലയില്‍ 9 പേര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ വകുപ്പ് പ്രകാരവും രണ്ട്  പേര്‍ക്കെതിരെ നാട് കടത്തല്‍ വകുപ്പ് പ്രകാരവും നടപടി സ്വീകരിച്ചിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *