April 26, 2026

ബസും കാറും കൂട്ടിയിടിച്ചു അപകടം

0
IMG-20230102-WA00352.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി: ചുണ്ടേല്‍ റോഡില്‍ മേപ്പാടി പോലീസ് സ്റ്റേഷന് സമീപം ബസും കാറും കൂട്ടിയിടിച്ചു. ചുണ്ടേല്‍ മേപ്പാടി സര്‍വ്വീസ് നടത്തുന്ന ടീപീസ് ബസ്സും ഇന്നോവയും തമ്മിലാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ അഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും ബസിന്റെ മുന്‍വശം ഭാഗികമായും തകര്‍ന്നിട്ടുണ്ട്. ഇന്നോവ കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് നിസാര പരിക്കേറ്റു. കാലിന് പരിക്കേറ്റ ബസ് യാതക്കാരി കുന്നമ്പറ്റ സ്വദേശി മിനി ജോര്‍ജ്ജി(55)നെ വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മേപ്പാടി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *