April 26, 2026

വീടിന്റെ മേൽക്കൂര നിർമിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

0
IMG-20230102-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: വീടിന്റെ മേൽക്കൂര നിർമിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. തൃശ്ശിലേരി വരിനിലം നെടിയാനിക്കൽ അജിൻ ജെയിംസ് (ഉണ്ണി-23) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 4.30-ഓടെ മാനന്തവാടി പടച്ചിക്കുന്നിലായിരുന്നു അപകടം.മേൽക്കൂരയുടെ ഇരുമ്പുകമ്പി വെൽഡ് ചെയ്യുമ്പോൾ വെൽഡിങ് ഹോൾഡറിൽ നിന്ന് ഷോക്കേറ്റതാണെന്ന് കരുതുന്നു.കൂടെയുണ്ടായിരുന്നവർ അറിയച്ചതിനെ തുടർന്ന് വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്ത് നിന്ന് ആംബുലൻസ് എത്തിയാണ് അജിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരിച്ചിരുന്നു.മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പിതാവ് ജെയിംസ് എന്ന ചാക്കോ .മാതാവ് വിനീത . സഹോദരി: അർച്ചന.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *