April 26, 2024

കല്‍പ്പറ്റ ഗവണ്‍മെന്റ് കോളേജിലേക്ക് പ്രത്യേക ബസ് സര്‍വീസ് ആരംഭിച്ചു

0
Img 20230117 123758.jpg
കല്‍പ്പറ്റ: നിയോജകമണ്ഡലത്തിലെയും ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ഉന്നത പഠനത്തിനുവേണ്ടി ആശ്രയിക്കുന്ന പ്രധാനപ്പെട്ട കോളേജ് ആണ് കല്‍പ്പറ്റ എന്‍ എം എസ് എം ഗവണ്‍മെന്റ് കോളേജ്. കഴിഞ്ഞ കുറച്ചു വര്‍ഷമായി കോളേജിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര സൗകര്യം വളരെ പ്രയാസകരമായിരുന്നു. നാഷണല്‍ ഹൈവേയിലൂടെ ഒട്ടേറെ ദീര്‍ഘദൂര സര്‍വീസ് ഉണ്ടെങ്കിലും കോളേജിന്റെ അടുത്തേക്ക് സര്‍വീസ് ഇല്ലാത്തതും ദീര്‍ഘദൂര ബസ്സുകള്‍ക്ക് നാഷണല്‍ ഹൈവേയില്‍ സ്റ്റോപ്പ് ഇല്ലാത്തതും വിദ്യാര്‍ത്ഥികളെ വല്ലാതെ പ്രയാസപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കല്‍പ്പറ്റ ടൗണില്‍ നിന്ന് സര്‍വീസ് വേണമെന്ന മുറവിളി ഉയര്‍ന്നത്. തുടര്‍ന്ന് കോളേജ് യൂണിയന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റ എംഎല്‍എ ടി സിദ്ധിഖിന് പരാതി നല്‍കുകയും ഇതേ തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് കോളേജിലേക്ക് പ്രത്യേക സര്‍വീസ് നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി രാവിലെയും വൈകുന്നേരവും സര്‍വീസ് നടത്താന്‍ ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ തീരുമാനിച്ചത്. ഇന്നലെ ആരംഭിച്ച സര്‍വീസിന് കോളേജില്‍ ഊഷ്മള സ്വീകരണമാണ് നല്‍കിയത്. സ്വീകരണ പരിപാടിയുടെ ഉദ്ഘാടനം നിയോജകമണ്ഡലം എംഎല്‍എ ടി സിദ്ധീഖ് നിര്‍വഹിച്ചു. കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ഡാനിഷ് അരപ്പറ്റ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ ഷാജി തദേവൂസ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ ട്രഷറര്‍ മാത്യൂസ്, കോളേജ് യൂണിയന്‍ ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *