May 17, 2026

കെസിവൈഎം സംസ്ഥാന സമിതിയുടെ ലഹരി വിരുദ്ധ സന്ദേശ യാത്ര നാളെ ബത്തേരിയിൽ

0
IMG_20230117_113611.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : സാക്ഷര കേരളത്തിന്റെ നേർക്കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലാൻ കെ.സി.വൈ.എം സംസ്ഥാന സമിതി കേരളത്തിലെ 32 രൂപതകളുടെയും സഹകരണത്തോടെ ആവിഷ്കരിച്ചിരിക്കുന്ന ലഹരി വിരുദ്ധ സന്ദേശ യാത്ര   നാളെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന്  മണിയോടെ ബത്തേരിയിൽ എത്തിച്ചേരും. 2023 ജനുവരി 15 മുതൽ 19 വരെ കേരളത്തിലെ 32 രൂപത കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും കേരള കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഈ യാത്ര സംസ്ഥാന പ്രസിഡന്റ്‌ ഷിജോ ഇടയാടിയാണ് നയിക്കുന്നത്. ലഹരി വിരുദ്ധ സന്ദേശയാത്രയിൽ വിവിധ രൂപതകളിൽ നിന്നുമുള്ള യുവജന പ്രതിനിധികൾ, വൈദികർ, സമർപ്പിതർ എന്നിവർ പങ്കുചേരുന്നു. ബത്തേരി പഴയ ബസ്റ്റാൻഡിൽ വെച്ച് കെ.സി.വൈഎം മാനന്തവാടി – ബത്തേരി രൂപതകളിലെ ഭാരവാഹികൾ, സിന്ഡിക്കേറ്റ് അംഗങ്ങൾ, മേഖല ഭാരവാഹികൾ എന്നിവർ ചേർന്ന് ബത്തേരി മുനിസിപ്പൽ ചെയർമാൻ, മുൻസിപ്പാലിറ്റി കൗൺസിലർമാർ, പോലീസ് ഡിപ്പാർട്ട്മെന്റ് എന്നിവരുമായി സഹകരിച്ച് യാത്രക്ക് സ്വീകരണം നൽകും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *