പെസഹ കുർബാന നടത്തി
മാനന്തവാടി: സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന പെസഹ കുർബാനയ്ക്ക് മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ സ്തേഫാനോസ് മുഖ്യ കാർമികത്വം വഹിച്ചു. വികാരി ഫാ. ഡോ. കുര്യാക്കോസ് വെള്ളച്ചാലിൽ, സഹ വികാരി ഫാ. എൽദോ മനയത്ത് എന്നിവർ സഹകാർമികരായിരുന്നു. യാക്കോബായ സഭയുടെ ദേവാലയങ്ങളിൽ ബുധനാഴ്ച രാത്രിയാണ് പെസഹയുടെ ശുശ്രൂഷകൾ നടക്കുക.





Leave a Reply