June 27, 2026

ജനസംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം കണ്‍വന്‍ഷന്‍ നടത്തി

0
20230516_102826.jpg
By ന്യൂസ് വയനാട് ബ്യൂറോ
റിപ്പണ്‍: ജനസംരക്ഷണ റാലിയുടെ പ്രചരണാര്‍ത്ഥം മൂപ്പൈനാട് പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി കണ്‍വന്‍ഷന്‍ നടത്തി. പഞ്ചായത്തില്‍ നിന്ന് 500 പ്രവര്‍ത്തകരെ റാലിയില്‍ പങ്കെടുപ്പിക്കാന്‍ കണ്‍വന്‍ഷനില്‍ തീരുമാനിച്ചു. യോഗം മണ്ഡലം ലീഗ് സെക്രട്ടറി കെ.കെ ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.കെ സലീം ആദ്യക്ഷത വഹിച്ചു. ജില്ലാ ലീഗ് ട്രഷറര്‍ പരിപാടി വിശദീകരിച്ചു. 
ജനറല്‍ സെക്രട്ടറി സി.ടി. ഹുനൈസ് സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ഉപാദ്യക്ഷന്‍ എം.ബാപ്പുട്ടി, പഞ്ചായത്ത് പ്രസിഡണ്ട് എ.കെ. റഫീഖ്, മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി പി.കെ.ലത്തീഫ്, വനിതാലീഗ് മണ്ഡലം സെക്രട്ടറി ഷഹര്‍ബാന്‍ സൈതലവി, ഫൗസിയ ബഷീര്‍, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ കെ.കെ കുഞ്ഞമ്മദ്, കബീര്‍ പാടിവയല്‍, റസാഖ് കെ.ടി, സി ജാഫര്‍ ,ടി ഷംസുദ്ധീന്‍, പി.എസ് മൗലവി, സി മുഹമ്മദ്, കെ.കെ അഷ്‌റഫ്, പാവൂര്‍ മൂസ്സ, എന്‍ വി ജാഫര്‍ , ഖദീജ ടീച്ചര്‍, ഷൈബാന്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ അബ്ദുള്ളക്കുട്ടി നന്ദി പറഞ്ഞു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *