പരിസ്ഥിതി ദിനം ആചരിച്ചു
കല്‍പ്പറ്റ:- ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കല്‍പ്പറ്റ നിയോജകമണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ ഓര്‍മ്മ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു. നിയോജകമണ്ഡലം തല പരിപാടിയുടെ ഉദ്ഘാടനം കല്‍പ്പറ്റയില്‍ വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് പി കെ അബൂബക്കര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് റസാഖ് കല്‍പ്പറ്റ, നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ടി ഹംസ, ജനറല്‍ സെക്രട്ടറി സലീംമേമന, സെക്രട്ടറി അലവി വടക്കേതില്‍, മുന്‍സിപ്പല്‍ മുസ്ലി ഭാരവാഹികളായ എന്‍ മുസ്തഫ ,സി കെ നാസര്‍, യൂത്ത് ലീഗ് നിയോജകമണ്ഡലം സെക്രട്ടറി അസീസ് അമ്പിലേരി, ജുനൈദ് വൈത്തിരി, റഷീദ് ദര്‍ബാര്‍തുടങ്ങിയവര്‍ സംബന്ധിച്ചു.






Leave a Reply