June 27, 2026

ട്രാഫിക് സുരക്ഷയല്ല സുരക്ഷിത അഴിമതി : പി. ഇസ്മായില്‍

0
IMG_20230605_185422.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:-ട്രാഫിക് സുരക്ഷയെക്കാളും ഐ ക്യാമറയില്‍ നടന്നത് സുരക്ഷിത അഴിമതിയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍ പ്രസ്താവിച്ചു.വികസന പദ്ധതികള്‍ മുഴുവനും ഭരിക്കുന്നവരുടെ കുടുംബ രക്ഷാ പദ്ധതികളായി മാറുകയാണ്.സര്‍ക്കാരിന് മറച്ചു വെക്കാന്‍ പലതുമുള്ളത് കൊണ്ടാണ് ജുഡീഷ്വല്‍ അന്വേഷണം ഭയക്കുന്നത്. ആരോപണം ഉന്നയിച്ച യുഡിഎഫ് നേതാക്കള്‍ക്കെതിരെ കമ്പനികള്‍ വക്കീല്‍ നോട്ടീസ് അയച്ചത് സര്‍ക്കാരിന്റെ അറിവോടെയാണ്. മുസ്ലിം യൂത്ത് ലീഗ് കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി എ ഐ ക്യാമറക്കു മുമ്പില്‍ നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പി ഇസ്മായില്‍. ഷാജി കുന്നത്ത് അധ്യക്ഷത  വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി സലീം മേമന, ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ്, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി അലവി വടക്കേതില്‍, അസീസ് അമ്പിലേരി വി,പിസി നൗഷാദ് , ചൂരിയറ്റ ഷമീര്‍ പടിഞ്ഞാറത്തറ നൗഫല്‍ ,കല്‍പ്പറ്റ റിയാസ് വെങ്ങപ്പള്ളി എന്നിവര്‍ സംസാരിച്ചു. കല്‍പ്പറ്റ മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി സി ശിഹാബ് സ്വാഗതവും ഗഫൂര്‍ പടിഞ്ഞാറത്തറ നന്ദിയും പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *