April 19, 2024

കെ ഫോണ്‍ വയനാടിന് ഇനി പുതിയ മുന്നേറ്റം: 61 വീടുകളിലും 578 സര്‍ക്കാര്‍ ഓഫീസുകളിലും കെ ഫോണെത്തി

0
Img 20230605 185921.jpg
മാനന്തവാടി :വയനാടിന്റെ ഗ്രാമ നഗരങ്ങളെ ബന്ധിപ്പിച്ച് കെ ഫോണ്‍ പദ്ധതിക്ക് തുടക്കമായതോടെ വയനാടിന് ഇനി പുതിയ മുന്നേറ്റം. ജില്ലയില്‍ 1016 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് കെ ഫോണ്‍ ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ ശൃംഖല പൂര്‍ത്തിയായത്. 578 സര്‍ക്കാര്‍ ഓഫീസുകളിലും 61 വീടുകളിലും ആദ്യഘട്ടത്തില്‍ കെ ഫോണ്‍ കണക്ഷന്‍ നല്‍കി.
സംസ്ഥാന തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ച ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പം ജില്ലയിലെ മൂന്ന് നിയോജക മണ്ഡല അടിസ്ഥാനത്തിലും പ്രാദേശിക ഉദ്ഘാടനങ്ങള്‍ നടന്നു. മാനന്തവാടിയില്‍ ഒ.ആര്‍ കേളു എം.എല്‍.എ കെ ഫോണ്‍ പ്രാദേശികല തല ഉദ്ഘാടനം നിര്‍വഹിച്ചു. വിവര സാങ്കേതിക വിദ്യയില്‍ പുതിയ ബദല്‍ പാത സൃഷ്ടിക്കുന്ന പദ്ധതിയാണ് കെഫോണെന്ന് എം.എല്‍.എ പറഞ്ഞു. മാനന്തവാടി വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നിയോജക മണ്ഡല പരിധിയിലെ 224 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 18 ബി.പി.എല്‍ കുടുംബങ്ങള്‍ക്കുമാണ് കെഫോണിന്റെ സേവനം ആദ്യഘട്ടത്തില്‍ ലഭ്യമാക്കിയിരിക്കുന്നത്. കല്‍പ്പറ്റ നിയോജക മണ്ഡലതല ഉദ്ഘാടനം കല്‍പ്പറ്റ നഗരസഭ ഓഫീസില്‍ നഗരസഭാ ചെയര്‍മാന്‍ കേയംതൊടി മുജീബ് നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ സര്‍വജന ഗവ. വൊക്കേഷണല്‍ ഹയര്‍സക്കന്‍ഡറിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ കെ ഫോണ്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ടി.കെ. രമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലയിലെ കെ.എസ്.ഇ.ബി സബ്സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്ന 10 പി.ഒ.പി കളിലൂടെയാണ് വേഗതയേറിയ ഇന്റര്‍നെറ്റ് സേവനം ജില്ലയിലെ നഗര ഗ്രാമാന്തരങ്ങളിലെത്തുക.
ജില്ലയിലെ റോഡ് വീതികൂട്ടല്‍ പ്രവൃത്തികള്‍ നടക്കുന്ന പ്രദേശങ്ങള്‍ ഒഴികെയുള്ള ബാക്കി പ്രദേശങ്ങളെല്ലാം കെ ഫോണ്‍ കേബിള്‍ ശൃംഖലയെത്തി. പ്രവൃത്തികള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഈ പ്രദേശങ്ങളിലും കെ ഫോണ്‍ കേബിളികളെത്തും.
40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ കഴിയുന്ന ഐ.ടി അടിസ്ഥാന സൗകര്യങ്ങളാണ് കെ ഫോണ്‍ ഇതിനോടകം സംസ്ഥാനത്ത് സജ്ജമാക്കിയത്. ഇതിനായി 2519 കിലോമീറ്റര്‍ ഒ.പി.ജി.ഡബ്ല്യു ലൈനും 19118 കിലോമീറ്റര്‍ എ.ഡി.എസ്.എസ്. ലൈനും പൂര്‍ത്തിയാക്കി. കൊച്ചി ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ചാണ് കെ ഫോണിന്റെ ഓപ്പറേറ്റിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസന്‍സും ഔദ്യോഗികമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കാനുള്ള ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസന്‍സും നേരത്തെ ലഭ്യമായിരുന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *