എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: സ്‌കൂളുകളിലെ വിശ്രമമുറി നിര്‍മാണത്തില്‍ അഴിമതി നടത്തിയ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടും ഭരണസമിതിയുടെ അഴിമതിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് പ്രതിഷേധ മാര്‍ച്ച് നടത്തി. ഗുണനിലവാരം കുറഞ്ഞ സാമഗ്രികള്‍ ഉപയോഗിച്ച് നടത്തിയ നിര്‍മാണം പൊളിച്ചു നീക്കുക, നിര്‍വഹണ ഏജന്‍സിക്ക് നല്‍കിയ തുക തിരിച്ചുപിടിക്കുക, അഴിമതിക്ക് കൂട്ടുനിന്ന ഡിഡി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുക, അഴിമതിയില്‍ നേരിട്ട് പങ്കാളിത്തമുള്ള ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്റെ പേരില്‍ കേസെടുക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചുള്ള മാര്‍ച്ചില്‍ നൂറകണിക്കിനുപേര്‍അണിനിരന്നു. കല്‍പ്പറ്റ വിജയ പമ്പ് പരിസരത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.
സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ഉദ്ഘാടനംചെയ്തു. സിപിഐ ജില്ലാ സെക്രട്ടറി ഇ ജെ ബാബു അധ്യക്ഷനായി. എല്‍ഡിഎഫ് നേതാക്കളായ കെ ജെ ദേവസ്യ, സി എം ശിവരാമന്‍, പി കെ അനില്‍ കുമാര്‍, എ പി മുഹമ്മദ്, കെ പി ശ്രീധരന്‍, സുരേഷ് താളൂര്‍, ജുനൈദ് കൈപ്പാണി, എന്‍ സി രാധാകൃഷ്ണന്‍, ജോസഫ് മാണിശേരി, കെ എസ് സ്‌കറിയ, സണ്ണി മാത്യു, പ്രേമാനന്ദന്‍, വി വി ബേബി, സ്റ്റാന്‍ലി, എന്‍ ഒ ദേവസ്സി എന്നിവര്‍ സംസാരിച്ചു. എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ സ്വാഗതം പറഞ്ഞു. തദ്ദേശസ്ഥാപന മേധാവികളും ജനപ്രതിനിധികളും പങ്കെടുത്തു.






Leave a Reply