July 1, 2026

ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ഐസിഡിഎസ് ഓഫിസിലേക്കു മാർച്ച് നടത്തി

0
IMG_20230616_095215.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : അട്ടമലയിൽ അങ്കണവാടി അധ്യാപികയുടെ ആത്മഹത്യയിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി ആവശ്യപ്പെട്ടു ബിജെപി കൽപ്പറ്റ മണ്ഡലം കമ്മിറ്റി ഐസിഡിഎസ് ഓഫിസിലേക്കു മാർച്ച് നടത്തി. വകുപ്പുമന്ത്രി ക്രൈംബ്രാഞ്ചിന് കേസ് കൈമാറിയെന്നു പ്രഖ്യാപിച്ചിട്ടും അന്വേഷണം തുടങ്ങിയിട്ടില്ല.
വിഷയം ഏറ്റെടുത്ത് ബിജെപി സമര മുഖത്തേക്ക് ഇറങ്ങുമെന്ന് സമരം ഉദ്ഘാടനം ചെയ്തു സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കർ പറഞ്ഞു. പ്രസിഡന്റ് ടി.എം.സുബീഷ്, പി.എം.അരവിന്ദൻ, ഷാജിമോൻ ചൂരൽമല, ശിവദാസൻ വിനായക, ആരോട രാമചന്ദ്രൻ, കെ.ബിനീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *