September 18, 2026

അരിവാള്‍ കോശരോഗ ദിനം ആചരിച്ചു

0
ei6U75Y76244.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മാനന്തവാടി : ആരോഗ്യവകുപ്പ്, ആരോഗ്യകേരളം വയനാട്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, സിക്കിള്‍ സെല്‍ പേഷ്യന്റ്സ് അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക അരിവാള്‍ കോശരോഗ ദിനാചരണം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി മുഖ്യാതിഥിയായി. അരിവാള്‍ രോഗികള്‍ക്കുള്ള വാട്ടര്‍ബോട്ടില്‍ വിതരണം ഒ.ആര്‍.കേളു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. പി. ദിനീഷ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കി.
പരിപാടിയില്‍ അരിവാള്‍ കോശ രോഗികള്‍ അനുഭവങ്ങള്‍ പങ്കുവെച്ചു. രോഗികള്‍ക്ക് ഡയറ്റീഷ്യന്‍, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യാലിറ്റി ഡോക്ടര്‍ എന്നിവരുടെ സേവനം നല്‍കി. ജീവിതശൈലീ രോഗ സ്‌ക്രീനിങ്ങും നടത്തി. 1081 അരിവാള്‍ കോശരോഗികളാണ് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന സിക്കിള്‍സെല്‍ ഡിസീസ് പ്രോജക്ടിലൂടെ അവശ്യസേവനങ്ങള്‍ നല്‍കുന്നുണ്ട്. സൗജന്യ പരിശോധന, ചികിത്സ, മരുന്നുകള്‍, ഫുഡ് കിറ്റ് എന്നിവയും ലഭ്യമാക്കുന്നു. 
 ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സാവന്‍ സാറ മാത്യു, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എച്ച് സുലൈമാന്‍, സിക്കിള്‍ സെല്‍ പേഷ്യന്റ്സ് അസോസിയേഷന്‍ സെക്രട്ടറി സി.ഡി സരസ്വതി, പ്രസിഡന്റ് സി.ആര്‍ അനീഷ്, സിക്കിള്‍ സെല്‍ പ്രോജക്റ്റ് സോഷ്യല്‍ വര്‍ക്കര്‍ എസ്. വിജീഷ്, ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍ സീന സിഗാള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *