May 21, 2024

ലോട്ടറി തൊഴിലാളികൾക്ക് 10000 രൂപ ബോണസ് അനുവദിക്കുക ബി എം എസ്സ്

0
Eirr0wi76122.jpg
പുൽപ്പള്ളി : വയനാട് ജില്ലാ ലോട്ടറി ഏജന്റ്സ് & സെല്ലേഴ്സ് സംഘ് (ബി.എം.എസ്സ്) ജില്ലാ സമ്മേളനം പുൽപ്പള്ളി വസ്തു വാഹന വ്യാപാരമസ്ദുർ സംഘം ഓഫീസിൽ വെച്ച് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എസ്. അനിൽ ഉദ്ദ്ഘാടനം ചെയ്തു.
സംസ്ഥാന സർക്കാരിന് നികുതി ഇനത്തിൽ കോടിക്കണക്കിന് രൂപ സമാഹരിച്ചു നൽകുന്ന ലോട്ടറി തൊഴിലാളികൾക്ക് പതിനായിരം രൂപ ബോണസ് അനുവദിക്കണമെന്നും, ക്ഷേമനിധി ആനുകൂല്യങ്ങളിൽ കാലോചിതമായ വർദ്ധനവ് നടപ്പിൽവരുത്തണമെന്നും, നിലവിലുള്ള സമ്മാന ഘടനയിൽ മാറ്റം വരുത്തി അയ്യായിരം രൂപമുതൽ താഴെയുള്ള സമ്മാനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്നും ബി എം എസ്‌ ജില്ലാ ട്രഷറർ സന്തോഷ് ജി നായർ ആവശ്യപ്പെട്ടു.യോഗത്തിൽ കെ.എൻ.ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഹരിദാസൻ തയ്യിൽ, കെ.എൻ.മുരളീധരൻ, സുരേന്ദ്രൻ കെ.ബി. ഷിജി പുൽപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി പ്രസിഡന്റ് കെ.ബി.സുരേന്ദ്രൻ ജനറൽ സെക്രട്ടറി സന്തോഷ് ജി നായർ
വൈസ് പ്രസിഡന്റുമാർ : കെ.എൻ.ഉണ്ണികൃഷ്ണൻ , ഓ.പി.ശശീധരൻ സെക്രട്ടറിമാർ: സുനിൽകുമാർ, സാജു കെ.ജെ, ജയശ്രീ .
ട്രഷറർ : ഗിരീഷ് ടി.ബി. എന്നിവരെ തിരഞ്ഞെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *